Sunday, September 24, 2006

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍....



നീയെത്രധന്യ എന്നചിത്രത്തിനു വേണ്ടി ഒ.എന്‍.വി കുറുപ്പും,ദേവരാജനും,യേശുദാസും ഒന്നിച്ചപ്പോള്‍ നമ്മള്‍ മലയാളികള്‍ക്കു ലഭിച്ചത് ഭാവസുന്ദരമായ ഈ ഗാനമാണ്.വാക്കുകള്‍ക്കും വരികള്‍ക്കും അനുസരിച്ച് എങ്ങിനെയാണ് സംഗീതം നല്‍കേണ്ടത് എന്നു മറ്റ്സംഗീത സംവിധായകര്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരു ഗാനവും കൂടിയാണ് ഇത്.
‘അരികില്‍’ എന്ന ആദ്യത്തെ വാക്കിനായുള്ള ഈണത്തിനു വേണ്ടി ഒരാഴ്ച്ചയോളം ദേവരാജന്‍ മാസ്റ്റര്‍ കാത്തിരുന്നു.ഇന്ന് എത്രപേര്‍ ഇതിനൊരുങ്ങും?

ആ ഗാനം എന്റെ ശബ്ദത്തില്‍ .

powered by ODEO

Friday, September 22, 2006

രാഗം ‘കണ്‍ഫ്യൂഷന്‍’.താളം ‘മിശ്ര ക്ലാപ്പ്’







നാടോടുമ്പോള്‍ നടുക്കൂടെയല്ലങ്കിലും വശത്തൂടെയെങ്കിലും ഓടണ്ടേ അണ്ണാ ! ഇല്ലങ്കീ പങ്കം.ഓ തന്നന്ന് !!



powered by ODEO

രാഗം ‘സുകുമാരി’. താളം ‘ആധി’

ജഗതിശ്രീകുമാറിനു പുതിയ ‘രസങ്ങള്‍’കണ്ടുപിടിക്കാമെങ്കില്‍ എനിക്ക് പുതിയ രാഗങ്ങളും കണ്ടു പിടിക്കാം !




powered by ODEO

Thursday, September 21, 2006

അകലേ.. അകലേ ആരോ പാടും..



ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെ എന്ന ചിത്രത്തിനുവേണ്ടി ഗിരീഷ് പുത്തഞ്ജേരി എഴുതി എം.ജയച്ചന്ദ്രന്‍ ഈണം നല്‍കി കാര്‍ത്തിക് പാടിയതിന്റെ കരോക്കെ എന്റെ ശബ്ദത്തില്‍..


powered by ODEO

Wednesday, September 20, 2006

മോന്‍

ചെറുപ്പത്തില്‍ വാത്സല്യം കൊണ്ട് മാതാപിതാക്കള്‍ അവനെ വിളിച്ചു ‘മോനേ’ന്ന്

മുതിര്‍ന്നപ്പോള്‍ കയ്യിലിരുപ്പ് കണ്ട് നാട്ടുകാരും അവനെ വിളിച്ചു ‘മോനേ’ന്ന് !

Sunday, September 17, 2006

രാക്കിളിതന്‍ വഴി മറയും



പെരുമഴക്കാലത്തിനു വേണ്ടി കൈതപ്രത്തിന്റെ വരികള്‍ക്കു എം.ജയചന്ദ്രന്‍ ഈണം നല്‍കി അദ്ദേഹം തന്നെ പാടിയ ഗാനത്തിന്റെ കരോക്കേ എന്റെ ശബ്ദത്തില്‍ !


powered by ODEO

Saturday, September 16, 2006

യേശുദാസും ആലുവാപ്പുഴയും



ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13നു നമ്മുടെ ഗാനഗന്ധര്‍വ്വനുമായി ഒരു അഭിമുഖത്തിനുള്ള ഭാഗ്യം എനിക്കുണ്ടായി.അതിനൊടുവില്‍ അദ്ദേഹം ആലുവപ്പുഴയുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ഇങ്ങനെ പറഞ്ഞു.


powered by ODEO

Sunday, September 10, 2006

ഈ നഗരത്തില്‍ രാപാര്‍ക്കണോ ?

യു.എ.ഇ യിലെ റാസല്‍ഖൈമയില്‍ ജസീറ എന്ന സ്ഥലത്തെ ഉപേക്ഷിക്കപ്പെട്ട ഒരു നഗരമാണിത്. ‘ ജിന്നു’കളെ പേടിച്ചാണ് ജനം പോയത് എന്നാണ് അറിഞ്ഞത്.
പഴയ കാലത്തെ കെട്ടിട നിര്‍മ്മാണ രീതി സുന്ദരമാണ്. സിമന്റിനു പകരം ഉപയോഗിച്ചിരിക്കുന്ന മിശ്രിതത്തിനു അപാര ഉറപ്പാണ്.‘തകര്‍ക്കാ‍ന്‍ പറ്റാത്ത വിശ്വാസം’. പക്ഷെ അത് ‘ജിന്ന്’ തകര്‍ത്തു !