Sunday, September 17, 2006

രാക്കിളിതന്‍ വഴി മറയുംപെരുമഴക്കാലത്തിനു വേണ്ടി കൈതപ്രത്തിന്റെ വരികള്‍ക്കു എം.ജയചന്ദ്രന്‍ ഈണം നല്‍കി അദ്ദേഹം തന്നെ പാടിയ ഗാനത്തിന്റെ കരോക്കേ എന്റെ ശബ്ദത്തില്‍ !


powered by ODEO

23 Comments:

Blogger ചന്തു said...

പെരുമഴക്കാലത്തിലെ ‘രാക്കിളിതന്‍’ എന്ന പാട്ട് പാടിയിട്ടുന്റ്.കേട്ട് കമന്റുമല്ലോ ല്ലേ !

2:35 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

ചന്തൂ കേള്‍ക്കാന്‍ കഴിഞ്ഞില്ല. മെയില്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ ഈ അഡ്രസ്സില്‍ സെന്റുക.

rasheedchalil@gmail.com

2:40 PM  
Blogger കൈപ്പള്ളി said...

ടേയ് അപ്പി നീ ഈ റേടിയോ എക്ക വിട്ടിറ്റ് സിനിമയില്‍ പാടമ്പോടെ. വെറുതെ സമയം കളേണ്‍ നീ. ഭയങ്കര പാട്ട് തന്ന. ഞാമ്പറഞ്ഞിലെന്ന് വെണ്ട.

വെള്ളിയാഴ്ച അബു ദാബിയില്‍ എന്റെ മൂത്ത അക്കന്റ വീടി പൊയപ്പം. അക്കമ്പറഞ്ഞ് നീ യേതാ സിനിമേല്‍ പാട്ടീന്ന്. ഉള്ളത് തന്നേടെ? അത് യേത് പാട്ടെടേയ്. ഇത്തിരി പാടി താ അപ്പി.

3:06 PM  
Blogger സിദ്ധാര്‍ത്ഥന്‍ said...

അസ്സലായി. ചന്തുവിന്റെ നല്ല ശബ്ദമാണു്. ഓണപ്പാട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ ജയചന്ദ്രനെ അനുകരിക്കാന്‍ വളരെയധികം ശ്രമിച്ചിരിക്കുന്നതായി തോന്നുവാന്‍ കാരണമെന്താണാ‍വോ?

4:20 PM  
Blogger prapra said...

ചന്തൂ, നന്നായിട്ടുണ്ട്‌. കരോക്കെ പാടുമ്പോളുള്ള പ്രശ്നമാണെന്ന് തോന്നുന്നു സിദ്ധന്‍ പറഞ്ഞ്‌. കേട്ട്‌ ശീലിച്ചതില്‍ നിന്ന് വ്യത്യസ്തമാകുമ്പോള്‍ ഇത്‌ ശരിയായില്ലല്ലോ, അത്‌ ഇങ്ങനെയല്ലല്ലോ എന്നൊക്കെ ശ്രോദ്ധാവിന്‌ തോന്നും. സ്വന്തം ശൈലിയില്‍ പാടാന്‍ പേടിയുണ്ടാവുന്നത്‌ സ്വാഭാവികം.

5:25 PM  
Blogger റീനി said...

ചന്തൂ, മനോഹരമായി പാടിയിരിക്കുന്നു. സുന്ദരമായ ശബ്ദം. പാടുവാനുള്ള കഴിവ്‌ ഒരു വരമാണ്‌. സമയം കിട്ടുമ്പോള്‍ karaoke പാടി പോസ്റ്റ്‌ ചെയ്യുക. ഏതു സിനിമയിലാ പാടിയിരിക്കുന്നത്‌? പെരുമഴക്കാലം ഞാന്‍ കണ്ടിരുന്നു.

സിദ്ധന്‍, ജയചന്ദ്രന്‍ പാടിയ പാട്ട്‌ പാടുമ്പോള്‍ അങ്ങനെയല്ലേ പാടാന്‍ ശ്രമിക്കുക?

5:58 PM  
Blogger യാത്രാമൊഴി said...

നല്ല അസ്സലു ശബ്ദം. പാട്ടും കേമം.

6:05 PM  
Blogger വിശാല മനസ്കന്‍ said...

ചന്തൂ, വളരെ നന്നായിട്ടുണ്ട്.

6:07 PM  
Blogger യാത്രാമൊഴി said...

പ്രൊഫൈല്‍ വായിച്ചപ്പോള്‍, താങ്കളുടെ അഛന്‍ അഭിനയിച്ച മറക്കാനാവാത്ത ഒരു രംഗം ഓര്‍മ്മയില്‍ വന്നു.

“കാന്താ തൂകുന്നു തൂമണം...
ഇതെങ്ങു നിന്ന്,
മുന്‍പിതുപോല്‍ ഇമ്പമെഴും
ഗന്ധം ഗന്ധിച്ചതില്ല, കിം കിം കിം കിം കിം...”

അരവിന്ദന്റെ “ഒരിടത്ത്” എന്ന സിനിമയിലെ രസകരമായ ഒരു സീന്‍ ആയിരുന്നു അത്.

(ഓഫ് ടോപിക് ആയതില്‍ സോറി കേട്ടോ)

6:31 PM  
Blogger Adithyan said...

ചന്തുവേ
നല്ല ശബ്ദം... നല്ല പോലെ പാടിയിരിക്കുന്നു.

6:45 PM  
Blogger .::Anil അനില്‍::. said...

ഇത് ഡൌണ്‍‌ലോഡാന്‍ നോക്കിയിട്ട് ഇങ്ങനെ പറയുന്നു.
"Jose the director of the new National Clandestine Service says you do not have permission to view this page.

Perhaps Odeo and Jose will declassify this page in the future, at our discretion."

ഇവിടെ കേട്ടില്ലെങ്കിലും ഇതൊരൊന്നൊരരണ്ട് പാട്ടാണ്. വാഹന സിഡിയില്‍ റിപ്പീറ്റിട്ട് വളരെ ദിവസങ്ങള്‍ അങ്ങനെ കേട്ടിരിക്കാറുണ്ട്.
സന്തോഷം, നന്ദി ചന്തൂ.

കാന്താ തൂകുന്നു തൂമണം... റിവൈന്‍ഡ് ചെയ്തു കണ്ടിട്ടുള്ള സീന്‍.
ഇവിടെ ഓര്‍മ്മിപ്പിച്ചതിന് യാത്രാമൊഴിയ്ക്ക് നന്ദി.
ജഗന്നാഥന്‍ സാറിനു വന്ദനം.

7:07 PM  
Blogger അഷ്റഫ് said...

ചന്തു... അടിപൊളി ഇടക്കിടെ കട്ടായി വരുന്നു അതെന്താ...? അങ്ങിനെ തന്നെയാണൊ?

10:04 PM  
Blogger വക്കാരിമഷ്‌ടാ said...

ചന്തൂ, പതിവുപോലെ മനോഹരം. നല്ല ശബ്‌ദം. (ചന്തുവിനെപ്പോലുള്ള ഒരു പ്രതിഭയ്ക്ക് കമ്പിളിമെന്റൊക്കെ തന്ന് അപഹാസ്യനാകുന്നുവോ ഞാനെന്നൊരു സംശയം. എന്തിരോ വരട്ട്, എന്തിര് വരാന്‍-കടപ്പാക്കട ചന്തുവിനു തന്നെ).

പാട്ട് കേട്ടുകൊണ്ടുതന്നെ കമന്റും എഴുതുന്നു. അടിപൊളി. നിഷാദ് പറഞ്ഞതുപോലെ സിനിമാഗാനവും സ്ഥിരം പരിപാടികളിലൊന്നാക്കിക്കൂടെ?

10:31 PM  
Blogger അനംഗാരി said...

വളരെ മനോഹരം.ചന്തു. കമന്റി കുളമാക്കുന്നില്ല.

11:04 PM  
Blogger ഉമ്മര് ഇരിയ said...

വളരെയധികം ഇഷ്ടപ്പെട്ടു.നന്നായിപടി.മുന്‍പെത്തെ മിമ്ക്രി കേളക്കാന്‍ പറ്റിയില്ല.

12:51 AM  
Blogger തറവാടി said...

Chandu ,

I could n't hear , could you please send to me by email? , thnaks


aliyup@gmail.com

8:24 AM  
Blogger ചന്തു said...

കൈപ്പള്ളീ ചെല്ലാ‍,കല്യാണ ഉണ്ണികള്‍ എന്ന സിനിമയില്‍ ‘ജയ് ജഗദീശഹരേ’,‘ആന്ടിപണ്ടാരം’ എന്നീ കൊച്ചു ഭജന്‍സ് അച്ഛനുമായി ചേര്‍ന്നു പാടിയിട്ടുണ്ട്.കുലം സിനിമയീലെ പാട്ടുകള്‍ക്കു ട്രാക്ക് പാടിയതു ഞാനാ.

സിദ്ധീ,വേണമെന്നു വച്ച് അനുകരിച്ചിട്ടില്ല.
യാത്രേ,അച്ഛന്‍ ചെയ്ത് കഥാപാത്രങ്ങളില്‍ എനിക്കും വളരെ ഇഷ്ടപ്പെട്ട ഒന്നാണ് കിംകിം.

10:45 AM  
Anonymous Anonymous said...

ചന്തൂ,രാക്കിളിതന്‍ പാട്ടിഷ്ടമാ‍യി.
മലയാളത്തിലെ പുതുമുഖഗായകര്‍ക്ക് താങ്കളൊരു വെല്ലുവിളിതന്നെയാണ്. എനിക്ക് സ്വന്തമായി ബ്ലോഗില്ലാത്തതിനാലാണ് അന്നോണിയാകുന്നത്.

റേഡിയോയില്‍ പാടാറുണ്ടോ?
പിന്നേയ്, ഓഫ് ടോപ്പിക്കാണെങ്കില്‍ ക്ഷമിക്കണം.

നാട്ടില്‍ വരുമ്പോള്‍ഞാന്‍ അത്യാവശ്യം മലയാള പടങള്‍ കാണാറുണ്ടെങ്കിലും നടന്മാരുടെ പേരൊന്നും അത്ര അറിയില്ല. താങ്കളുടെ പ്രൊഫൈലില്‍ താങ്കളുടെ അച്ചന്‍ ഒരു സിനിമാ നടനാണെന്നറിഞ്ഞു. പേര് കേട്ടിട്ടുന്റെങ്കിലും,
എനിക്ക് എല്ലാ നടന്മാരെയും കണ്ടാല്‍ പെട്ടെന്ന് പേര് പറയാന്‍ അറിയില്ല.
അതു കൊണ്ട് താങ്കളുടെ അച്ഛന്റെ ഒരു ചിത്രം,ബ്ലോഗില്‍ കൊടുക്കാമോ?.
അല്ലെങ്കില്‍, പറഞ്ഞാല്‍ എന്റെ ഇ മെയില്‍ ഐഡി അയച്ചുതരാം.
അദ്ദേഹം ഇപ്പോഴും സിനിമാ രംഗത്തുണ്ടോ?
അവസാനം അഭിനയിച്ച സിനിമയേതാണ്?

2:53 AM  
Blogger ചന്തു said...

അനോണി,ദേവാസുരത്തിന്റെ തുടക്കത്തിലുള്ള ചെണ്ടക്കാരന്‍,പട്ടണത്തില്‍ സുന്ദരനില്‍ ഈവനിംഗ് ക്ലാസ്സില്‍ ദിലീപിന് അടികൊടുക്കുന്ന ആള്‍! ഏഷ്യാനെറ്റില്‍ ഇപ്പോള്‍ കാണിക്കുന്ന ‘മാലയോഗം’ സീരിയലിലെ രാമേട്ടന്‍.

പടം അപ്പ് ലോഡാം.

1:30 PM  
Blogger ഡാര്‍വിന്‍ said...

ഞാന്‍ ബ്ലൊഗുന്നതു ഇതാദ്യമായാണു.എങ്ങനെയാണു പാട്ടുകള്‍ പോസ്റ്റ്‌ ചെയ്യുന്നതു?ആരെങ്കിലും ഒന്നു വിശദീകരിക്കമോ?

3:37 PM  
Blogger ശ്രീജിത്ത്‌ കെ said...

ഡാര്‍വിന്‍, ഈ ലിങ്ക് ഒന്ന് നോക്കൂ.

http://technology4all.blogspot.com/2006/07/blog-post.html

3:43 PM  
Blogger ഡാര്‍വിന്‍ said...

വളരെ ഉപകാരം ശ്രീജിതേ. ഞാന്‍ ഇന്നു തന്നെ ട്രൈ ചെയ്യാം

9:06 AM  
Blogger nazeer said...

നമസ്കാരം ചന്തു
വളരെ നന്നായിട്ടുണ്ട് കരോക്കെ ഗാനം.ബുദ്ധിമുട്ടിന്‍ല്ലെങ്കില്‍ എനിക്ക് ഒരു ഉപകാരം ചെയ്യുമോ? കാന്താ തൂകുന്നു എന്ന ഗാനം ഒന്നു എനിക്ക് അയച്ച് തരാന്‍ കഴിയുമോ?എന്‍റെ ഈമെയില്‍ drnazeer2004@yahoo.co.in
നന്ദി

8:29 AM  

Post a Comment

Links to this post:

Create a Link

<< Home