Tuesday, August 15, 2006

ഇത് ശരിയാണോ ?

രവീന്ദ്രന്‍ ഈണം പകര്‍ന്ന അവസാനത്തെ ഗാനങ്ങള്‍ എന്ന പേരില്‍ പുറ്ത്തിറങ്ങിയ ‘കളഭം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ വെറും പകര്‍പ്പാണ്.രവീന്ദ്രന്‍ തന്നെ ഈണം പകര്‍ന്ന ‘ ഇല്ലത്തെ കിളിക്കൂട്’ എന്ന റിലീസ് ചെയ്യാത്ത ചിത്രത്തിലെ പാട്ടുകള്‍ വരികള്‍ മാറ്റി പുതിയ കുപ്പിയില്‍ ആക്കിയിരിക്കുകയാണ് അണിയറക്കാര്‍.

ഒരു പ്രഗത്ഭനായ സംഗീത സംവിധായകന്റെ പേരിനു കളങ്കം ചാര്‍ത്തുകയല്ലേ ഇക്കൂട്ടര്‍ ചെയ്യുന്നത്.

7 Comments:

Blogger ചന്തു said...

കേട്ടപ്പോള്‍ ശരിക്കും വിഷമം തോന്നി..

5:27 PM  
Blogger myexperimentsandme said...

ശരിക്കും? അതിലെ പാട്ടുകള്‍ ഒന്ന് കേട്ടതേ ഉള്ളൂ. ഒരു പാട്ട് പഴയ രവീന്ദ്രന്‍ ഗാനങ്ങളുടെ ഓര്‍ക്കസ്ട്രയൊക്കെ വെച്ചുള്ളതുമാണ്.

കേട്ടത് ശരിയാണെങ്കില്‍... അറിയില്ല.

5:30 PM  
Blogger Santhosh said...

ഈ അവകാശവാദം ഇന്നലെ കേട്ടു.
പാട്ട് ഇതുവരെ കേട്ടിട്ടില്ല.

‘ഇല്ലത്തെ കിളിക്കൂടി’നു ശേഷം ഏതോ ചിത്രത്തിന് (ചിത്രങ്ങള്‍ക്ക്) രവീന്ദ്രന്‍ സംഗീതം ചെയ്തിട്ടുണ്ട് എന്നതു കൊണ്ടാണോ ഇത് അവസാനത്തെഗാനങ്ങളല്ല എന്ന് ചന്തു പറയുന്നത്?

‘ഇല്ലത്തെ കിളിക്കൂട്’ മാഷ് ചെയ്തതാകയാലും, ഇനി മാഷ് സംഗീതം ചെയ്യുന്ന മറ്റൊരു ചിത്രം പുറത്തിറങ്ങാന്‍ സാധ്യതയില്ലാത്തതിനാലും അവര്‍ പറയുന്നത് ‘റ്റെക്നികലി’ ശരിയല്ലേ?

6:07 PM  
Blogger ചന്തു said...

ഇല്ലത്തെ കിളിക്കൂട് 2001-ല്‍ പുറത്തിറങ്ങിയ ഗാനങ്ങളാണ്.ഇതിനു ശേഷവും അദ്ദേഹം ധാരാളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. വെറും കച്ചവടം മാത്രം നോക്കിയാണ് ‘കളഭ‘ ത്തിന് മാഷിന്റെ അവസാന ഗാനം എന്ന പരസ്യം കൊടുക്കുന്നത്. ഇത് ശരിക്കും ആസ്വാദകരെ പറ്റിക്കലാണ്.

11:47 AM  
Blogger കരീം മാഷ്‌ said...

ഇതു അടിസ്‌ഥാനപരമായി അവരുടെ തകരാറല്ല, മാധ്യമങ്ങള്‍ ഒരു കലാകാരന്റെ അവസാന ശ്വാസം പോകുന്നതിന്നു മുന്‍പ്‌ എടുത്ത്‌ ചിത്രം,പാടിയ ഗാനം, പറഞ്ഞ ഡയലോഗ്‌ എന്നൊക്കെ പറഞ്ഞ്‌ അതിന്‌ കൊമേര്‍സ്യല്‍ വാല്യു കൂട്ടിയിട്ടാണ്‌. അതിനു നമ്മള്‍ ചെവി കൊടുക്കുകയും ചെയ്യുന്നു. ആ കലാകാരനെ ശരിക്കും ആദരിക്കുന്നയാള്‍ അദ്ദേഹം മരിക്കാന്‍ കാത്തിരിക്കുന്നില്ല. എന്നാണ്‌ എന്റെ കണ്ടെത്തല്‍.
അവസാനം ഈ ബൂമറാംഗ്‌ തിരിച്ചു വരുന്നതു ഈ അവകാശവാദങ്ങള്‍ ഞങ്ങളുടെ കാതിലേക്കു തള്ളിവിടുന്ന റേഡിയോക്കാര്‍ക്കും, കണ്ണിലേക്കു കുത്തികയറ്റുന്ന പത്ര ടെലിവിഷന്‍ മധ്യമങ്ങള്‍ക്കും നേര്‍ക്കു തന്നെ.

5:31 PM  
Blogger രാജ് said...

ചലച്ചിത്രത്തിന്റെ സംവിധായകന്‍ വളരെ അഭിമാനത്തോടെ പറയുന്നതുകേട്ടു, ഇതിലെ ഗാനങ്ങള്‍ രവീന്ദ്രന്‍ മാഷുടെ നല്ല ഗാനങ്ങള്‍ കോര്‍ത്തിണക്കിയതാണെന്നു്. എന്നുവച്ചാല്‍ ‘പത്തുവെളുപ്പിനു്’എന്നിങ്ങനെ ഹിറ്റ് പാട്ടുകളെ ട്യൂണെല്ലാം ചേര്‍ത്തു ഒരു medley ആക്കിയിരിക്കുന്നു. രവീന്ദ്രന്‍ മാഷ് തന്റെ പഴയകാല ഗാനങ്ങളില്‍ നിന്നും കുറേശ്ശെയെടുത്തു medley ഉണ്ടാക്കുവാന്‍ തക്കവണ്ണം ക്ഷീണത്തിലായിരുന്നെന്നു തോന്നുന്നില്ല.

5:11 PM  
Blogger ചന്തു said...

കളഭത്തിന്റെ സംവിധായകന്‍ ‘ഇലയ്ക്കും മുള്ളീനും’ കേടില്ലാതെ രീതിയില്‍ കാര്യം ഒതുക്കാന്‍ ശ്രമിക്കുന്നു എന്നാണ് തോന്നുന്നത്.പെരിങ്ങോടനോട് യോജിക്കുന്നു.

കരീം മാഷേ അങ്ങനെ commercial value കൂട്ടാനായിരുന്നെങ്കില്‍ ഇങ്ങനെ ഒരു പോസ്റ്റിന്റെ ആവശ്യം തന്നെ ഉണ്ടായിരുന്നോ?

10:20 AM  

Post a Comment

<< Home