Sunday, July 09, 2006

ചോദ്യം


പ്രണയത്തിന്‍ആഴമെത്ര ?

അലയാഴിതന്‍ അഗാധതയ്ക്കു തുല്യമോ ആകാശത്തിന്‍ അപാരതയ്ക്കു സമമോ ?

തിരയലിനൊടുവില്‍ കണ്ടെത്തി

മനസ്സിനേറ്റ മുറിവാണതിനുത്തരം !!!

36 Comments:

Blogger രാജ് said...

ചന്തുവേ സ്വാഗതം. റേഡിയോ ഏഷ്യയിലെ പരിപാടി കേള്‍ക്കാറുണ്ടു് (പ്രഭാതപരിപാടിയിലാണു ചന്തുവിന്റെ സ്വരം കേള്‍ക്കുന്നതെന്നു് ഓര്‍മ്മ) എന്തായാലും ഇവിടെ കാണുവാന്‍ കഴിഞ്ഞതില്‍ സന്തോഷം. ബൂലോഗത്തിലെ സാധാരണ സെറ്റിങ്സിനെ കുറിച്ചൊന്നറിയുവാന്‍ ഈ ലിങ്കൊന്നു വായിച്ചുനോക്കുക.

12:40 PM  
Blogger കുറുമാന്‍ said...

ചന്തുവിന്നു ബ്ലോഗിലേക്ക് സ്വാഗതം........

വേഡ് വെരിഫിക്കേഷന്‍ ഇടുമല്ലോല്ലെ?

12:47 PM  
Blogger ദേവന്‍ said...

ബൂലോഗത്തേക്കു സ്വാഗതം ചന്തു.

12:49 PM  
Blogger പട്ടേരി l Patteri said...

This comment has been removed by a blog administrator.

1:09 PM  
Blogger പട്ടേരി l Patteri said...

Chantoose swagatham....
Appo ithanu aa chanthu alle...
kore kalam aayi one way trafiic l koodi kellkkan thodangyittu.....
ini ippol........grrrrrrrrr ;P
Swagatham chanthuvee...swagatham ...
Have a great start
Cheers...
(PS: Seniours okke munpe ethi raaging okke kazhinju alle perigodaa, kurujiiii, devetaaa :D)

1:10 PM  
Blogger ചില നേരത്ത്.. said...

ചന്തുവേ,,
വീണ്ടും സ്വാഗതം..
മുന്‍പൊരു കമന്റിട്ടിരുന്നു..അതിപ്പോള്‍ കാണാനില്ല :(

1:41 PM  
Blogger ഇടിവാള്‍ said...

ചന്തുവേ.. നമ്മളൊന്നു സംസാരിച്ചിട്ടൂണ്ട്‌.....

2 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, റേഡിയോവില്‍ താങ്കളൊരു കുസൃതിചോദ്യം ചോദിച്ചപ്പോള്‍ അതിന്റെ വിന്നറായിരുന്നു ഈയുള്ളവന്‍... ( ഇതു പോലെ എത്ര വിന്നേഴ്സിനെ കാണുന്നു.. കേക്കുന്നു.. ദിവസവും..അല്ലേ ?? ;)

ആ ചോദ്യം ഓര്‍മിപ്പിക്കാം:

ചോ: നെല്ലിന്റെ പുത്രന്റെ പേര്‌ !
ഉത്തരം: നെല്‍സണ്‍ !

ബൂലോഗത്തിലേക്കു സ്വാഗതം !!
പിന്മൊഴി പഞ്ചായത്തിലേക്കു ലിങ്കുണ്ടല്ലോ ? അനില്‍ മാഷെ.. എഡപെടില്ലേ ??

1:50 PM  
Blogger dooradarshanam said...

വന്നു, കണ്ടു, കീഴടക്കി.
ഒന്നുകില്‍ കളരി നമ്മുടെ പേരില്‍, അല്ലെങ്കില്‍ ശിഷ്യന്റെ നെജ്ഞത്ത്.
ഹും........പോരട്ടെ.

2:59 PM  
Blogger aneel kumar said...

സ്വാഗതം
ആ എഫെം ചാനല്‍, ഫുജൈറ വിട്ടോടുന്ന നേരത്തു കിട്ടുന്നതേ ഞങ്ങള്‍ക്കുള്ളൂ. ഇവിടെ ‘റേഞ്ചില്ലാ’

ഇടിവാള്‍ പറഞ്ഞാല്‍ മൊട കണ്ടില്ലെങ്കിലും എടപെടാതിരിക്കുന്നതെങ്ങനെ?
(ഇടിവാളിന്റെ പലഫോണ്ട്-അക്ഷരനക്ഷത്ര പ്രശ്നം ഈ ബ്ലോഗില്‍ ഉണ്ടോ? ഇന്നലെ സിബു പറഞ്ഞിരുന്നു ഒരു സാമ്പിള്‍ കാണിച്ചു കൊടുക്കാന്‍)
ഈ ബ്ലോഗില്‍ വേഡ് വെരിഫിക്കേഷനും പിന്മൊഴി സെറ്റിങ്ങുമൊക്കെ മാത്രമേ ശരിയാക്കാനുള്ളൂ എന്നു തോന്നുന്നു. ബാക്കെ സംഭവങ്ങളൊക്കെ ഡീസന്റും ഇമ്മോറലുമായി ശരിപ്പെടുത്തി സെറ്റപ്പാക്കി വെടിപ്പാക്കീട്ട്ണ്ടല്ലോ.

ഇതു മാത്രം ഒന്നു നോക്കിയാല്‍ മതിയെന്നു തോന്നുന്നു:
http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html

3:00 PM  
Blogger Rasheed Chalil said...

സ്വാഗതം...

4:04 PM  
Blogger ഇളംതെന്നല്‍.... said...

ചന്തു.....
സ്വാഗതം........
സ്വാഗതം........

4:08 PM  
Blogger Kaippally said...

സ്വാഗതം ചന്തു. അങ്ങനെ മലയാളതില്‍ ബ്ലോഗ് ചെയ്യാന്‍ താരങ്ങള്‍ ഇറങ്ങിവരട്ടെ.

5:00 PM  
Blogger Kaippally said...

ഒരു രേടിയോ അവതാരകന്‍ ബ്ലഗിലേകു വന്നു എന്നത്തിന്റെ അര്ത്ഥം, ഞാന്‍ മനസിലാക്കുന്നതു, അയ്യാള്‍ പരിപാടി കൂടുത്തല്‍ മെച്ചപെടുത്താന്‍ തീരുമാനിച്ചു എന്നതാണ്‍. പിനെ ഇവിടെ അരും അരെയും അനാവശ്യമായി പ്രശംസിച്ചു സുഖിപ്പിക്കില്ല. അതു പ്രിയ സുഹൃത്ത് പ്രതിക്ഷികുകയും അരുത്.

തങ്കളുടെ രേഡിയൊ പരിപാടി അദ്യമോക്കെ ഞാന്‍ കേള്‍കുമായിരുന്നു, ചില അവതാരകരുടെ വള്ളിച്ച ജാടയും മല്ലു ഇം‌ഗ്ലീഷും കേട്ടു മതിയാക്കി. പക്ഷെ തമ്മില്‍ ഭേതം ചന്തുത്തന്നെയാണു്. പിന്നെ വേറെ ഒരു Professional റേടിയോ സ്റ്റേഷന്‍ ഉണ്ടല്ലോ. അതുകോണ്ടു ഇതു കേള്‍കാറില്ല. വിഷമം തോന്നരുതു. വേണ്ടത്തടത്തു എടുത്തുവേച്ച് പണിയുന്ന ഇം‌ഗ്ലീഷ് കേള്‍ക്കാനുള്ള വിഷമം സഹിക്കന്‍ വയ്യാത്തതുകോണ്ടാണു.

കഴിയുന്നതും പച്ച മലയാളത്തില്‍ പരിപാടി നടത്താന്‍ ശ്രമിക്കു. പാവം സധാരണകാരാണു് താങ്കളുടെ ശ്രോദാകള്‍ അവരെ വലക്കരുത്.

5:18 PM  
Blogger Kalesh Kumar said...

ചന്ദുവിന് സുസ്വാഗതം!
മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്ന ആദ്യ ആര്‍.ജെ എന്ന പദവി ചന്തുവിന് സ്വന്തം! ഇനി നോക്കിക്കോ, എത്ര ആര്‍.ജെ മാരുടെ ബ്ലോഗുകളാ വരാന്‍ പോകുന്നതെന്ന്!
പരിപാടികളുടെ ഓഡിയോ ക്ലിപ്പുകള്‍ കൂടെ അപ്‌ലോഡ് ചെയ്യാന്‍ ശ്രമിക്കുക. അത് താങ്കളുടെ ശ്രോതാക്കളുടെ വലയം ഒന്നൂടെ ബൃഹത്താക്കും!

5:41 PM  
Blogger sami said...

This comment has been removed by a blog administrator.

6:00 PM  
Blogger Satheesh said...

ചന്തൂ,
സുസ്വാഗതം!
വിശദമായി പിന്നെ പരിചയപ്പെടാം!!!

6:16 PM  
Blogger sami said...

ചന്ദു,സ്വാഗതം........
ഒരു [മുന്‍]റേഡിയോ അവതാരകയുടെ വെല്‍ക്കം ....;)
[കുറച്ചു കാലമാണെങ്കിലും ആ സീറ്റിലിരുന്നതു കൊണ്ടുള്ള അഹങ്കാരമാ......ചന്ദു.....ക്ഷെമി........;)

സെമി

7:26 PM  
Blogger ബിന്ദു said...

ചന്തുവിനു സ്വാഗതം!! റേഡിയോ ഏഷിയാ... റേഡിയൊ ഏഷിയാ...ചന്തു ജഗന്നാഥന്‍ ആണോ???
(ഒരു മുന്‍കാല ശ്രോതാവാണേ...) :)

8:06 PM  
Blogger കണ്ണൂസ്‌ said...

kkpwഹായ്‌ ചന്തു..

വന്ന ഉടനെ ഒരു കാര്യം ചോദിക്കട്ടെ, ഈ സുകുമാരി, കണ്‍ഫൂഷന്‍ രാഗങ്ങളുടെ ഉപജ്‌ന്യാതാവ്‌ ചന്തു ആണോ? :-)

7:49 AM  
Blogger Visala Manaskan said...

എന്റെ ഒരു ഊഹം വച്ച്, സുകുമാരിയും പൂവന്‍ ചേട്ടനുമടക്കമുള്ള എല്ലാ കിടിലോല്‍കിടിലം ആഡുകള്‍ക്ക് പിന്നിലും ചന്തുപുലി തന്നെയാണെന്നാണ് തോന്നുന്നത്.

സ്വാഗതം പുലിവര്യാ (എന്റെ ആദ്യത്തെ സ്വാഗതം എങ്ങടോ പോയി)

7:58 AM  
Blogger Unknown said...

നേരത്തെ സ്വാഗതം ചെയ്‌തതാണ്. പക്ഷെ, ആ പോസ്‌റ്റും കമന്റ്‌സും ഇപ്പോള്‍ കാണാനില്ല.
വീണ്ടും സ്വാഗതം. കൂടുതല്‍ എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു.
ഓഫ് ടോപിക്.
പ്രിയ കൈപള്ളീ.. താങ്കളുടെ കമന്റ് കണ്ടപ്പോള്‍ തോന്നിയ്യത്. ഒന്നുകില്‍ ചന്തു താങ്കളുടെ ഉറ്റ സുഹൃത്താണ്. അല്ലെങ്കില്‍, താങ്കളുടെ തുറന്നടിച്ചുള്ള അഭിപ്രായം. ഈ പറയുന്ന കൈപള്ളിയും, ഇംഗ്ലീഷ് കലര്‍ത്തിയുള്ള മലയാളത്തിലല്ലെ സംസാരിക്കാറ് എന്ന് ഓര്‍ത്തുപോയി. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.. ല്ല്യെ..!! 50-50 ആയി എടുത്താല്‍ മതി. 50% തമാശ 50% കാര്യം. :)

9:20 AM  
Blogger Unknown said...

ചന്തു,
ബെള്‍ക്കം ബെള്‍ക്കം. ചതിക്കാത്ത ചന്തുവാണല്ലോ അല്ലെ?

9:42 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

സ്വാഗതം.
എന്‍റെയും ഇതു രണ്ടാമത്തെ സ്വാഗതമാണ്.

ഡ്രിസ്സില്‍ കൈപ്പള്ളിയുടെ കമന്‍റ് ചന്തുവിനെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നു തോന്നുന്നില്ല. ഭാഷയെ വൃത്തികെട്ട രീതിയില്‍ പ്രസന്‍റ് ചെയ്യുന്ന അവതാരകരെപ്പറ്റിയല്ലെ കൈപ്പള്ളി പറഞ്ഞിരിക്കുന്നത്. ചന്തു അവരില്‍ വേറിട്ടു നില്ക്കുന്നുണ്ടെന്ന് കൈപ്പള്ളി സൂചിപ്പിച്ചിട്ടുമുണ്ട്.

മലയാളം ശരിക്കുമറിയാത്തവര്‍ ആശയവിനിമയത്തിനു ഇംഗ്ലീഷ് വാക്കുകളെ ആശ്രയിക്കുന്നതും അറിഞ്ഞിട്ടും ഒരു സ്റ്റൈലിനു വേണ്ടി അങ്ങിനെ സംസാരിക്കുന്നവരേയും ഒരേ ത്രാസ്സുകൊണ്ട് അളക്കാമോ?

ഞാനീപ്പറഞ്ഞത് 100% കാര്യമായിത്തന്നെയെടുത്തോളൂ. :)
ഓഫിനു ചന്തു ക്ഷമിക്കട്ടെ.

9:47 AM  
Blogger Unknown said...

ഞാന്‍ സംസാരിക്കാറുള്ള ജാഡ സ്റ്റയില്‍.
നാട്ടില്‍ പച്ച മലയാളം പറഞ്ഞ് നടന്നിരുന്നു എന്ന് വെച്ച് ദുബായിയില്‍ വന്നാലും അങ്ങനെ പറയാന്‍ പറ്റ്വോ? നാട്ടിലെ ഫ്രന്റ്സ് ഗെഡികളെ ഫോണിലൂടെ ഞെട്ടിപ്പിക്കുന്ന രീതി:
“ഞാന്‍ ഇവിടെ മിഡില്‍ ഈസ്റ്റില്‍ ഭയങ്കര ബിസിയാണ്. വെഹിക്കിളില്‍ ട്രാവല്‍ ചെയ്യാന്‍ തന്നെ ഒരു പാട് റ്റൈം വേണം.വെക്കേഷനില്‍ കേരളായില്‍ വരുമ്പോള്‍ നമ്മുക്ക് ടൂര്‍ പോകാം.”

Sorry for the off topic but I love doing this!!

10:03 AM  
Blogger Sreejith K. said...

ചന്ദൂ കീ ചാച്ചാ നേ
ചന്ദൂ കീ ചാച്ചീ ക്കോ
ചാന്ദ് കീ ചംചേ മീം
ചട്നീ‍ ചകായീ

സ്വാഗതം കൂട്ടുകാരാ‍ ...

10:20 AM  
Blogger Shiju said...

അങ്ങനെ ചന്തുവും ബൂലോഗത്തില്‍. സുസ്വാഗതം ചന്തു.

ഇനിയിപ്പോള്‍ ആരോമലും, ഉണ്ണിയാര്‍ച്ചയും,കണ്ണപ്പനുണ്ണിയും ഒക്കെ ബൂലോഗത്തിലേക്കെത്തും.

10:24 AM  
Blogger Unknown said...

പ്രിയ നിഷാ‍ദ് കൈപള്ളി, മറ്റു സുഹൃത്തുക്കളെ..
ഒരിക്കലും ഞാന്‍ നിഷാദ് കൈപ്പള്ളിയെ വ്യക്തിപരമായി ഉദ്ദേശിച്ചല്ല കമന്റ് ഇട്ടത്. നിഷാദിനെ വ്യക്തിപരമായി എനിക്ക് കൂടുതല്‍ അറിയുകയുമില്ല. അദ്ദേഹത്തിന്റ്റെ കമന്റ് വായിച്ചു കൊണ്ട് മാത്രമാണ് ഞാന്‍ ഒരു കമന്റ് ഇട്ടത്. ആരെയെങ്കിലും ഏതെങ്കിലും രീതിയില്‍ വേദനിപ്പിച്ചെങ്കില്‍, ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.

11:09 AM  
Blogger രാജ് said...

എല്ലാം സഹിക്കാം, റ്റ്വല്‍‌വ് പ്ലസ് തര്‍ട്ടീന്‍ എത്രയാന്നു വേഗം എസ്.എം.എസ് അയക്കൂ എന്നു പറയുന്നത്ര ബോറന്‍ സംഗതികളാ ദുബായിലെ മലയാളം റേഡിയോയില്‍ സഹിക്കാന്‍ വയ്യാത്തതു്. ചന്തു ജഗന്നാഥന്‍ ഇത്തരം പ്രകടനങ്ങളില്‍ പങ്കാളിയാണോ എന്നറിയില്ല, ഞാനും സാക്ഷിക്കു പിന്നാലെ ഓഫ് ടോപ്പിക്കായി ഇറങ്ങിയതാണേ. പക്ഷെ പരിപാടികളെ കുറിച്ചുള്ള പരസ്യങ്ങളൊക്കെ കൊള്ളാവുന്നതാണു്, ഹിറ്റ് എഫ്.എം -ലെ ആഡുകളായിരുന്നു ഞാന്‍ ശ്രദ്ധിച്ചിരുന്നതു്, കണ്ണൂസിന്റെയും വിശാലന്റെയും കമന്റ് കണ്ടിട്ടും റേഡിയോഏഷ്യയും ഒട്ടും മോശമല്ലെന്നു തോന്നുന്നു.

11:13 AM  
Blogger ഇടിവാള്‍ said...

കൈപ്പിള്ളീ പറഞ്ഞതിനോടു യോജിക്കുന്നു.
വെറും ഇംഗ്ലീഷ്‌/മംഗ്ലീഷ്‌ പ്രയോഗമല്ല പ്രശ്നം. മറിച്ച്‌, അനവസരത്തിലുള്ള, അപ്രായോഗികമായ ഉപയോഗങ്ങളാണ്‌ റേഡിയോ ഏഷ്യായിലെ ചില പ്രോഗ്രാമുകള്‍ അറു ബോറാക്കുന്നത്‌.

കൈപ്പള്ളീ പറഞ്ഞ, മറ്റേ "പ്രൊഫഷണല്‍ റേഡിയോ" യുടെ അവതാരകര്‍, ഇതിലും കൂടുതല്‍ ഇംഗ്ലീഷ്‌/മംഗ്ലീഷ്‌ പറയുന്നുണ്ടല്ലോ. എവിടെ/എങ്ങനെ/എപ്പോള്‍..എന്നറിയാമെന്നു മാത്രം !

അവരെ, കൂടുതല്‍ പ്രൊഫഷണല്‍/ ഓര്‍ഗനൈസ്‌ഡ്‌, എന്നു പറയാതിരിക്കാന്‍ തരമില്ല.

മംഗ്ലീഷും/ഇംഗ്ലീഷുമിട്ടു കളിക്കാതെ തന്നെ, ഒരു AM സ്റ്റേഷന്‍, നിലാവരമുള്ള പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ടല്ലോ !!

തുറന്ന, ഈ അഭിപ്രായം ചന്തു ക്ഷെമിക്കുക ! ഒരു പക്ഷെ, ഇത്തരം തുറന്നടിക്കലുകള്‍, പരിപാടികള്‍ മെച്ചപ്പെടുത്തുന്നതിലേക്കു വഴി വച്ചാലോ ? നല്ലതല്ലേ ?

12:20 PM  
Blogger മുസാഫിര്‍ said...

ചന്തു,
സ്വാഗതം.
ചന്തുവിന്റെ പരസ്യങ്ങള്‍ -സുകുമാരി പോലുള്ളവ ആണ്‌ ഇഷ്ടം,
ഏറ്റവും മോശമായ റേഡിയോ പരസ്യത്തിന്‌ മല്‍സരം വെച്ചാല്‍ ചന്തുവിന്‌ കിട്ടില്ല എന്നു തോന്നുന്നു.

12:42 PM  
Blogger Mubarak Merchant said...

ആഴം മിക്കവാറും രണ്ടിലൊരാളുടെ പോക്കറ്റിന്റെ ആഴത്തിനു സമമായിരിക്കും. സ്വാഗതം ചന്തൂ‍ൂ‍ൂ

5:12 PM  
Blogger Kaippally said...

ഡ്രിസില്‍:
താങ്കള്‍ പറഞ്ഞതു തികച്ചും ശെരിയാണ, ക്ഷമാപണം അവശ്യമില്ല.
എന്റെ 23ആം വയസിലാണ്‍ ഞാന്‍ മലയാളം എഴുതാനും വായിക്കാനും പ്പഠിക്കുന്നതു. (ഇപ്പോഴും പഠിച്ചു എന്നു അവകാശപെടുന്നില്ല.) അതുകോണ്ടു നിങ്ങള്‍ എല്ലാവരെകാള്‍ പുറകിലാണു ഞാന്‍. മലയാളം തെറ്റിലാതെ എഴുതാന്‍ അറിയാം എന്നു ഒരിക്കലും ഞാന്‍ അവകാശപെട്ടിടില. വാകുക്കള്‍ കിട്ടതെ വരുമ്പോള്‍ ഇം‌ഗ്ലീഷ് ഉപയോഗിക്കും. അതില്‍ തെറ്റുകള് കണ്ടാല്‍ പിന്നെ അമ്മച്ചിയാണ വലിയ പാടാണു് കേട്ട. ഇതു പ്യെടിച്ചാണ് ഞാന്‍ ഒരു വര്ഷം എഴുതാത് ഇരുന്നതു. ദാ പിന്നെം തൊടങ്ങി. കലിപകള് തീരണിലല്ലാ.

എഴുതിയതു ചന്തുവിനെ കുറിച്ചല്ല. ചന്തുവിന്റെ തലയില്‍ ആള്‍ താമസമുണ്ട്. എനിക്കു ചന്തുവീനെ ഇഷ്ടമുള്ളതുകോണ്ടാണു് ഞാനിവിടെ എഴുത്തുന്നതു. ഒനുമില്ലെങ്കില്ലും ഒരു തിരുവനന്തപുരത്തുകരനല്ലെ!


അതുപോട്ടെ.

പിന്നെ ഇവിടത്തെ മലയാളം FM റേഡിയോ ചനലുകളെ കുറിച്ചൊരു കീറിമുറിക്കല്‍ തന്നെ ദാ ഇവിടെ വെച്ചിട്ടുണ്ട്. എല്ലവര്‍ക്കും സ്വഗതം. ചന്തുവിനെ വായിക്കാന്‍ പ്രത്യേകം ക്ഷണിക്കുന്നു.

12:11 AM  
Blogger സസ്നേഹം said...

This comment has been removed by a blog administrator.

5:34 PM  
Blogger ചന്തു said...

കമന്റ്റുകള്‍ക്കു നന്ദി..RADIO ASIA 94.7 Fm ലെ അവതാരകനാണ് ഞാന്‍.ചതിക്കാത്ത ചന്തു.ആംഗലേയഭാഷ കഴിവതും ഒഴിവാക്കിയാണ് ഞാന്‍ പരിപാടികള്‍ അവതരിപ്പിക്കാറ്.പിന്നെ ചിലപ്പൊഴൊക്കെ ആവശ്യത്തിനു മാത്രം ഉപയോഗിക്കും.അത് ഒരു തെറ്റായി എനിക്കു തോന്നിയിട്ടില്ല.( ഈ പാവം പൊയ്ക്കൊട്ടെ )

പ്രശംസ ഞാ‍ന്‍ ആഗ്രഹിക്കുന്നില്ല.അതുദ്ദേശിച്ചുമല്ല ഈ ബൂലോഗത്തില്‍ വന്നതും.

സുകുമാരി രാഗം,കണ്‍ഫൂഷന്‍ രാഗം,പൂവന്‍ കുമാര്‍,ഭൈരവന്‍ ഇതെല്ലാം എന്റ്റെ തൂലികയില്‍ നിന്നും ബഹിര്‍ഗമിച്ചിട്ടുള്ളവയാണ്.പക്ഷെ അതിന്റ്റെ ജാഡ തീരേ ഇല്ലാട്ടൊ..ശ്രോതക്കള്‍ അല്ലാത്തവര്‍ക്കു വേണ്ടി അത് അപ് ലോഡു ചെയ്യാം..( ഇവിടെ ഞാ‍ന്‍ ഒരു കുഞ്ഞല്ലേ..ഇതിനൊക്കെ സമയം എടുക്കും..കാത്തിരിക്കൂ

5:47 PM  
Blogger ഏറനാടന്‍ said...

വളരെ വൈകിയാണേലും ഈയൊരു ശ്രോതാവുംകൂടി സ്വാഗതമോതുന്നു. പൂജപ്പുരവെച്ചൊരുനാള്‍ താങ്കളുടെ അച്‌ഛനുമായി പരിചയപ്പെടുവാന്‍ എനിക്ക്‌ ഭാഗ്യമുണ്ടായി. താങ്കളേയും വഴിയേ പരിചയപ്പെടുവാനാവുമെന്ന ആഗ്രഹത്തോടെ ദുബായില്‍നിന്നുമൊരു ഏറനാടന്‍!

2:46 PM  
Blogger കരീം മാഷ്‌ said...

മലയാള റേഡിയോ പ്രക്ഷേപണത്തിനിടയില്‍ ഇംഗ്ലീഷ്‌ വാക്കുകള്‍ കയറി വരുന്നു എന്നു കുറ്റപ്പെടുത്തി റേഡിയോ അവതാരകരെ ചന്തുവിന്റെ ബ്ലോഗിലൂടെ വിമര്‍ശിക്കുന്നതു ക്രൂരതയാണ്‌. ബ്ലോഗുകള്‍ ഇപ്പോള്‍ അനേകം പേര്‌ വായിക്കുന്നുണ്ട്‌.വാണിജ്യ കിടമല്‍സരങ്ങള്‍ക്കിടയില്‍ അന്നന്നത്തെ അപ്പത്തിനു വേണ്ടി നാം അതൃപ്‌തിയോടെ ചിലതു ചെയ്യാറില്ലേ! അതു കരുതി അവരോടു ക്ഷമിക്കുക. അതു ഇഷ്‌ടപ്പെടുന്നവരും ധാരാളം ഉണ്ടായതു കൊണ്ടാണല്ലോ അവരു നിലനില്‍ക്കുന്നത്‌.
കലകൊണ്ടു ഉപജീവനം കഴിക്കുന്ന ചന്തുവിനെപ്പോലുള്ള കലാകാരന്മാര്‍ ബ്ലോഗുപോലെ പ്രതിഫലമില്ലാത്ത വേദിയില്‍ വരുമ്പോള്‍ ഇത്തിരി നല്ലവാക്കുമായി നമുക്കു സ്വാഗതം ചെയ്യാം.

11:45 AM  

Post a Comment

<< Home