Monday, July 17, 2006

ഭ്രാ‍ന്തന്‍ ചിന്ത.രാവിലെ കണ്ണാടിയിലെ പ്രതിബിംബത്തില്‍ നോക്കിയ ഞാന്‍ ഞെട്ടി. കാണാനില്ല.എവിടെപ്പോയി.ഇന്നലെയും അവിടെത്തന്നെ ഉണ്ടായിരുന്നതാണല്ലോ..ചാഞ്ഞും ചരിഞ്ഞും ഇരുന്നും കിടന്നും ഒക്കെ നോക്കി.ഇല്ല കാണുന്നില്ല.. എവിടെയോ കളഞ്ഞുപോയിരിക്കുന്നു.
എവിടെ വച്ചാ എനിക്കു കൈമോശം വന്നത്‌.ഓര്‍ത്തുനോക്കി.കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ ഒന്നൊന്നായി മനസ്സില്‍ തെളിഞ്ഞു..യെസ്‌.കിട്ടി.
ഇന്നലെ കോഫി ഹൌസില്‍ വച്ച്‌ അവളുടെ പ്രണയം സ്വീകരിച്ചപ്പോള്‍ എനിക്കു നഷ്ടപ്പെട്ടത്‌ അതായിരുന്നല്ലോ.." എന്റെ മുഖം ".

19 Comments:

Blogger കെവിന്‍ & സിജി said...

സ്വന്തം മുഖം നഷ്ടപ്പെടുത്താതെയും പ്രേമിച്ചു കൂടേ

6:02 PM  
Blogger പല്ലി said...

ചതിയന്‍ ചന്തുവിനും ഒരു മുഖം ഉണ്ടായിരുന്നു പഴം പുരാണത്തില്‍.പിന്നെന്തുപറ്റി ഈ റേഡിയോ ഏഷ്യ ചന്തുവിനു.
ഇനി മുഖമില്ലാതെ എങ്ങനെ പരിപാടി അവതരിപ്പിക്കും.
മുഖമുള്ള ശാലീന പ്രണയം പോരെ
നല്ല ആ കലാകാരനായ,ഞാന്‍ ആദരിക്കുന്ന
കേരളീയത്വമുള്ള
ചേട്ടന്റെ മോനെ
സത്യമേവ ജയതേ

6:37 PM  
Blogger ബിന്ദു said...

അതു കൊള്ളാല്ലൊ. :)

7:32 PM  
Blogger Marthyan said...

മുഖം നഷ്ടപ്പെട്ടാല്‍ ഇനി അവളെങ്ങിനെ തിരിച്ചറിയും

10:11 AM  
Blogger അത്തിക്കുര്‍ശി said...

ചന്തൂ, നഷ്ടപ്പെട്ടത്‌ 'പൊയ്‌ മുഖ'മായിരുന്നില്ലേ?

ഒന്നുകൂടി സൂക്ഷിച്ചുനോക്കീയാല്‍ ഒരു കള്ളാക്കാമുകന്റെ പുതിയ മുഖം കാണാമല്ലോ!!

10:28 AM  
Blogger ഇടിവാള്‍ said...

ഓ... അവളുടെ ആങ്ങളമാര്‍ ഇത്രേം വല്യ പുലികളായിരുന്നോ ? പ്രേമിച്ചു തുടങ്ങിയതിന്റെ പിറ്റേ ദിവസം തന്നെ അളിയന്റെ തലവെട്ടി ??;)

10:32 AM  
Blogger ദില്‍ബാസുരന്‍ said...

എന്റെ മുഖത്തിന് ഒരു വിലയും ഇല്ലാത്തത് പോലെ എന്റെ മനസ്സില്‍ അവളുടെ പ്രതിബിംബം കണ്ട് അതിനെ സ്നേഹിച്ചവളെ ഞാന്‍ കയ്യൊഴിഞ്ഞു. അന്ന് എനിക്ക് ഇത് പോലെ എന്റെ മുഖം നഷ്ടപ്പെട്ടതായി തോന്നിയിരുന്നു.

പ്രണയത്തില്‍ ഒരു മുഖം മാത്രം കാണിക്കാനും കാണാനും കഴിഞ്ഞിരുന്നെങ്കില്‍..

10:53 AM  
Blogger ചന്തു said...

പല്ലീ..റേഡിയൊ അവതാരകന് മുഖം വേണ്ട..ഇടിവാളാളുകൊള്ളാലൊ..ദില്‍ബാസുരാ..അസുരത്വം മാറ്റി ആ നല്ല ‘ദില്‍‘ കാട്ടൂ.പൊറ്യ പ്രണയം മടങി വരും..

12:21 PM  
Blogger ഗന്ധര്‍വ്വന്‍ said...

ഇതു വരെ കേട്ടിരുന്നത്‌ പ്രേമത്തിനു കണ്ണില്ല എന്നു മാത്രമായിരുന്നു.
ഇതാ ഒരുവള്‍ നമ്മുടെ ചന്തുവിന്റെ മുഖവും അടിച്ചു മാറ്റിയിരിക്കുന്നു.

ശരിയാണു. ലവ്‌ ഈസ്‌ ബ്ലൈന്‍ഡ്‌ . അന്ധനു ഇരുട്ടും പകലും ഒന്നു തന്നെ. മുഖമുണ്ടെങ്കിലെന്ത്‌ ഇല്ലെങ്കിലെന്ത്‌.

അതുകോണ്ടു പ്രനയത്തിനു ഏറ്റവും യോജിച്ചതു അന്ധകാരം (രാത്രി).
അല്ലെങ്കില്‍ ഇരുട്ടുവീണ ഒരിടനാഴി.

പ്രഭാഷണ കലയിലെ ഈ പ്രഗല്‍ഭന്‍ വാക്ക്ക്കുകളില്‍ മിതത്വം പാലിക്കുന്നു.
അല്‍പ്പവാക്കുകളില്‍ ഒരു പ്രഭാഷണമോതുന്നു.

12:45 PM  
Blogger കുറുമാന്‍ said...

ചന്തുവേ, നന്നായിരിക്കുന്നു. കോഫീ ഹൌസില്‍ പോയതുകാരണം മുഖം നഷ്ടപെട്ടു.

ഭാഗ്യം, ഐസ്ക്രീം പാര്‍ലറില്‍ പോകാതിരുന്നത്.

1:06 PM  
Blogger വഴിപോക്കന്‍ said...

ചന്തുവെ നമസ്കാരം ... ചിന്തകള്‍ നന്നായിട്ടുണ്ട്.. താങ്കളുടെ അച്ഛന്റെ ദേവാസുരത്തിലെ വേഷം (ഉത്സവത്തിന് കൊട്ടാന്‍ വരുന്ന വിദ്വാനായി)ഇഷ്ടപ്പെട്ടിരുന്നു. അഭിനയ അനുഭവങളൊക്കെ ചേര്‍ത്ത് ഒരു ബ്ലോഗ് തുടങ്ങാന്‍ റിക്ക്വസ്റ്റ് ചെയ്യു..

കുറുമാന്റെ കമന്റിഷ്ടപ്പെട്ടു. ഐസ്ക്രീം പാര്‍ലറായിരുന്നെങ്കില്‍ മുഖം മാത്രമല്ല മാനവും കാണാതായേനെ :)

8:55 PM  
Blogger പെരിങ്ങോടന്‍ said...

അദ്ദേഹമാണോ ചന്തുവിന്റെ അച്ഛന്‍. നല്ലതു്. ചന്തുവിന്റെ അച്ഛനു പിന്നില്‍ തോണിയില്‍ കാണിച്ചതും, നിരന്നു നിന്നിരുന്നതുമായ കൊട്ടുകാരെല്ലാം പെരിങ്ങോട്ടുകാരായിരുന്നു :)

9:31 PM  
Blogger ചന്തു said...

കുറുമാനേ..എന്റെതൊണ്ടയ്ക്കു തണുപ്പു പറ്റില്ല..ശബ്ദത്തൊഴിലാളി അല്ലേ..

പെരിങ്ങോടാ..പുള്ളിതന്നെയാ എന്റെ ഫാദറ്.എനിക്കുറപ്പാ !!

8:43 AM  
Blogger Adithyan said...

ഹഹഹ്ഹഹ

കടുപ്പിച്ചു. :)

8:47 AM  
Blogger സു | Su said...

ആദ്യം വായിക്കണമെന്ന് വിചാരിച്ചപ്പോള്‍ ബ്ലോഗ് ബ്ലോക്ക് ചെയ്തവര്‍ എന്നെ ചതിച്ചു.

പിന്നെ കമന്റിടാന്‍ നോക്കിയപ്പോള്‍ വേര്‍ഡ് കാണിക്കാതെ ബ്ലോഗ്‌സ്പോട്ട് എന്നെ ചതിച്ചു.

കമന്റടിച്ച് പബ്ലിഷ് ചെയ്യാന്‍ നോക്കിയപ്പോള്‍ സമ്മതിക്കാതെ നെറ്റ് സ്പീഡ് എന്നെ ചതിച്ചു.

ചന്തു ചതിക്കുമോ? യഥാര്‍ത്ഥ പ്രണയത്തില്‍ ഒന്നും നഷ്ടപ്പെടുന്നില്ല. ഒക്കെ സ്വന്തമാക്കുകയാണ് ചെയ്യുന്നത്. ഹൃദയം, സ്നേഹം...

1:17 PM  
Blogger മുസാഫിര്‍ said...

കോഫി ഹൌസില്‍ പോയതല്ലെ പ്രശ്നമായത്.തോട്ടത്തില്‍ പോയി മുന്തിരി വള്ളീകള്‍ പൂത്തുവോ എന്നും മാതളം തളിറ്തുവോ എന്നും നോക്കിയിട്ടു ചെയ്യേന്റ പണിയല്ലെ ഈ പ്രണയം കൈ മാറല്‍ ?

2:16 PM  
Blogger കലേഷ്‌ കുമാര്‍ said...

ചന്തു, കൊള്ളാം!
സൂ‌-ന്
സു, ഈ ചന്തു പാവമാ!
ഇരുമ്പാണി തട്ടി ബിരിയാണിവയ്ക്കത്തേയുള്ളൂ!

2:53 PM  
Blogger പെരിങ്ങോടന്‍ said...

ഇന്നും ചന്തു റേഡിയോഏഷ്യയില്‍ മലയാളം ബ്ലോഗിനെ കുറിച്ചു പറയുന്നതു കേട്ടു :)

2:55 PM  
Blogger ഞാന്‍ ശ്രീ.. said...

അറിയാതെ വന്നു പോയതാണേയ്.....
കണ്ടപ്പോള്‍
ഒന്നും മിണ്ടാതെ
പോവുന്നതും ശരിയല്ലല്ലോ.....

ധനനഷ്ടം,
മാനനഷ്ടം,
എന്നൊക്കെ കേട്ടിട്ടൊണ്ട്...
ഇപ്പോഴിതാ മുഖനഷ്ടവും...
കലക്കി..!
ചിന്തകള്‍ കൊള്ളാം...

ചന്തുവിനെ
തോല്‍പ്പിയ്ക്കാനാവില്ല മക്കളേ
എന്നൊക്കെ പറഞ്ഞു മുന്‍‌പോട്ടുപോ....
എല്ലാം ഒരു ശീലമായിക്കൊള്ളും......
ബൈ...

1:03 PM  

Post a Comment

Links to this post:

Create a Link

<< Home