Sunday, August 13, 2006

തിരക്ക്..

അയാള്‍ക്കെപ്പോഴും തിരക്കായിരുന്നു.വീടിനും ഒാഫീസിനുമിടയില്‍ കിടന്ന് തിരക്കുകാരണം അയാള്‍ വീര്‍പ്പുമുട്ടി.അവസാനം ‘വിളി’ വന്നപ്പോള്‍ അയാള്‍ക്ക് എല്ലാ തിരക്കുകളും മാറ്റിവയ്ക്കേണ്ടി വന്നു.

30 Comments:

Blogger ബിരിയാണിക്കുട്ടി said...

പ്രകൃതീടെ വിളിയാണോ ഉദ്ദേശിച്ചത്? ;)

2:21 PM  
Blogger അരവിന്ദ് :: aravind said...

ദേ പോസ്റ്റിന്റെ അപ്രത്തെ കമന്റ്!
ബിരിയാണ്യേ..ഞാന്‍ നമിച്ചു.

2:33 PM  
Blogger ഏറനാടന്‍ said...

ഒരു ഗുളികകഥയിലൂടെ 'വിളി'യെ ഓര്‍മ്മിപ്പിച്ചത്‌ അപാരമായി. വായിച്ചു തീര്‍ന്നിട്ടും 'വിളി' ഒരു മരീചികയായിട്ട്‌ തന്നെ കിടയ്ക്കുന്നു. വായനക്കാര്‍ തീര്‍ച്ചയായും അര നാഴികനേരമെങ്കിലും എന്താണീ 'വിളി'യെന്ന് പരതി ചിന്തകളെയുണര്‍ത്തി പറത്തികൊണ്ടിരിക്കുമെന്നുറപ്പ്‌. കാരണം ഞാനും ഇപ്പോള്‍ 'വിളി'യുടെ അര്‍ത്ഥം തേടിയലയുകയാണ്‌ ചന്തുവേട്ടാ.. (പരസ്യവിളിയാണോയെന്നൊരു ചിന്ന സന്തേഹം..)

2:38 PM  
Blogger ദില്‍ബാസുരന്‍ said...

ബിരിയാണി പറഞ്ഞ വിളിയും മുകളില്‍ നിന്നുള്ള വിളിയും ഒരു പോലെത്തന്നെയാണ്. വിളി കേട്ടേ പറ്റൂ.

വെട്ട് തടുക്കാം പക്ഷേ മുട്ട് തടുക്കാന്‍ പറ്റില്ല എന്നാണല്ലോ പ്രമാണം.:)

2:39 PM  
Blogger ചന്തു said...

ബിരിയാണിക്കുട്ടീ..പാദങ്ങളുടെ ഒരു ഫോട്ടൊസ്റ്റാറ്റ് അയച്ചുതരുമൊ ? എന്നും തൊട്ടുതൊഴാനായിരുന്നു.:)

2:39 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

ആ വിളിയാളത്തിന്റെ മുമ്പില്‍ എല്ലാം ഉപേക്ഷിക്കേണ്ടി വരും...
അത് എല്ലാവരും പ്രതീക്ഷിക്കുന്നു. ഏത് നിമിഷവും എത്താവുന്ന രംഗബോധമില്ലാത്ത കോമാളി....
ഞാനുദ്ദേശിച്ചത് ആ വിളിയാളമാണ്

ഓ.ടോ :
ഇനി മറ്റുവല്ല വിളികളുമാണെങ്കില്‍ ചന്തൂ ഞാന്‍ കമന്റിയിട്ടുമില്ല.ചന്തു അത് വായിച്ചിട്ടുമില്ല.
കാരണം വിളികള്‍ വേറെയും ഉണ്ടേ.. ഉദാഹരണമായി ഉള്‍വിളി /പോര്‍വിളി /തെറിവിളി /തിരിച്ചുവിളി അങ്ങനെ നീണ്ടുപോകുന്നു വിളികളുടെ പട്ടിക

2:53 PM  
Blogger വിശാല മനസ്കന്‍ said...

ചന്തുവിന്റെ പ്രോഗ്രാമില്‍ കേട്ട
‘കണ്ണും നട്ട് കാത്തിരുന്നിട്ടൂം... ‘ എന്ന പാട്ടിന്റെ ആ ഒരു മൂഡില്‍ ലയിച്ച് വന്നാണ് ഈ പോസ്റ്റ് വായിക്കുന്നത്.

ചന്തു പറഞ്ഞത് ദൈവത്തിന്റെ വിളിയുടെ കാര്യമായിരിക്കണം!

3:22 PM  
Blogger Adithyan said...

...മുട്ടി.അവസാനം ‘വിളി’ വന്നപ്പോള്‍ ...

ഇദദന്നേ... ഒരു സംശയോമില്ല. ;)


ചന്ത്വേ, തല്ലല്ലേ ;) എനിക്കിട്ടുള്ള തല്ലൂടെ ബിരിയാണിക്കു കൊടുത്തോ... (ബിരിയാണി എന്നെ തല്ലുന്നേനു മുന്നേ നാട്ടുകാരെക്കൊണ്ട് ബിരിയാണീനെ തല്ലിക്കാവോന്നു നോക്കട്ടെ.)

3:55 PM  
Blogger ഏറനാടന്‍ said...

ആദിത്യാാാ.... ശ്രീ: ഒ.വി.വിജയന്റെ 'ധര്‍മ്മപുരാണം' തുടന്നതുതന്നെ "പ്രജാപതിക്ക്‌ ...... മുട്ടി" എന്നല്ലേ. അവിടേയും ഇതാണോ? (ക്ഷമിക്കുക മമ്മൂട്ടിയുടെ ചീറ്റിപ്പാളിയ 'പ്രജാപതി' ഞാനിവിടെ പറഞ്ഞിട്ടേയില്ല. പയ്യംവെള്ളി ചന്തുവാണേ സത്യം!!

4:04 PM  
Blogger Adithyan said...

This comment has been removed by a blog administrator.

4:19 PM  
Blogger Adithyan said...

ശ്രീ: ഒ.വി.വിജയന്‍ 'ധര്‍മ്മപുരാണം' എഴുതുയതു കൊണ്ട് എനിക്കൊന്നും ഒരു കമന്റിടാനും പാടില്ലേ?

(ഈ പുഴയും കടന്നില്‍ മഞ്ചു മറ്റെ ലോ ഫേമസ് കാള-വാല്‍ ഡൈലോഗ് പറഞ്ഞു കഴിഞ്ഞു പോയിക്കഴിയുമ്പോള്‍ ദിലീപ് എന്തരോ പ്വായ അണ്ണാനേപ്പോലെ നിന്നു പറയുന്ന ഡൈലോഗിന്റെ സേം ടോണ്‍)

4:22 PM  
Blogger ബിരിയാണിക്കുട്ടി said...

ഇവന്‍ കുറച്ചു ദിവസമാറ്റി എന്നെ തല്ലു കൊള്ളിക്കാന്‍ നടക്കുന്നു. ടാ, നിനക്കെന്നെ അറിയില്ല. ഞാന്‍ പറഞ്ഞില്ലാന്നു വേണ്ട! (ഇവിടെ ഒരു 5-6 ! ഇടണം എന്നെനിക്കാഗ്രഹമുണ്ട്‌. സന്തോഷ് ചേട്ടന്‍ കണ്ടാല്‍ പ്രശ്‌നമാവും)

ചന്തു മാഷ്, കാര്യങ്ങള്‍ കൈ വിട്ട് പോകുന്ന ലക്ഷണമാണ്. ‘വിളി‘ അങ്ങ്‌ ഓഫ് യൂണിയനില്‍ എത്തീന്നാ തോന്നണേ. ‘നോ‘ എന്നൊരു വാക്ക് ഇപ്പൊ പറഞ്ഞാല്‍ കൊള്ളാം. :)

4:41 PM  
Blogger അഗ്രജന്‍ said...

ചന്തു.. ഏവരും മറന്നുപോകുന്ന ഒരു വിളിയെക്കുറിച്ച് വിളിച്ചുണര്‍ത്തി പറഞ്ഞത് നന്നായി.

ബിരിയാണിക്കുട്ടി,
ശിഷ്യനായ് സ്വീകരിച്ചാല്‍ ഞാന്‍ ധന്യനായ്.

4:42 PM  
Blogger ദില്‍ബാസുരന്‍ said...

ഓഫ് യൂണിയനെ പറ്റി എന്തെങ്കിലും പറഞ്ഞോ?

:)

4:46 PM  
Blogger ചന്തു said...

ദൈവമേ..ഇവരെന്താണു ചെയ്യുന്നതെന്നു ഇവരറിയുന്നില്ല...ഇവരുടെ ഇടയില്‍ കിടന്നു കഷടപ്പെടുത്താതെ എന്നെ അങ്ങ് ‘വിളി’ച്ചേക്കല്ലേ..ഇത്തിരി കഷ്ടപ്പെടാന്‍ തന്നെയാ എന്റെ തീരുമാനം..

ഓഫിക്കോ ഓഫിക്കോ ..ഒരു വിരോധവുമില്ല..

4:59 PM  
Blogger Adithyan said...

ഇരുമ്പാണിയ്ക്കു പകരം ബിരിയണി വെച്ച കഥകള്‍ കേട്ടിട്ടില്ലേ ബിരിയാണിക്കുട്ടീ?

ചെറുബാല്യം വിട്ടുമാറാത്ത ചേകവരുടെ പോസ്റ്റുകളില്‍ 51 കമന്റിട്ടതോ അങ്കം?

ഇനിയും ഒരു അങ്കത്തിനു ബാല്യമുണ്ടെങ്കില്‍ ഇന്നേക്കു 16-ആം ദിവസം ക്ലബില്‍ ഒരു പോസ്റ്റിടാം. അതിന്റെ കമന്റു-തട്ടിലാവട്ടെ അങ്കം. ചേകവന്‍ കണക്കു തീര്‍ക്കുന്നത് വാക്കുകള്‍ കൊണ്ടല്ല, കമന്റുകൊണ്ടാണ്.

(ചന്ത്വേ, സോറി ഒന്നൂടെ എന്റെ പറ്റില്‍ :)

4:59 PM  
Blogger അനു ചേച്ചി said...

വഴിയില്‍ ആദ്യം കിട്ടിയ വണ്ടിയില്‍ അയാള്‍ ഇരുന്നു,ദൂരെ...ദൂരെ.

5:07 PM  
Blogger ഏറനാടന്‍ said...

എന്നാല്‍ പിന്നെ 'വിളി'ച്ചിട്ടുതന്നെ കാര്യമുള്ളൂ.. ഒരു ചെറിയ 'വിളി' അതുമൊരു പാര-യിലൊതുങ്ങിയ (i.e., ഒരു ഖണ്ഠികയില്‍) 'വിളി' ഇതിവൃത്തമായ ചന്തുവേട്ടന്റെ നുറുങ്ങു'വിളി' കഥ ഇത്രേം പൊല്ലാപ്പാക്കിയത്‌ ബിരിയാണിക്കുട്ടി ഗ്വാദായിലങ്കത്തിന്‌ കച്ചകെട്ടിയിറങ്ങിയിട്ടല്ലേയെന്ന് ഈ നാടനൊരു ഉള്‍വിളി വന്നേയ്‌..

5:11 PM  
Blogger ദില്‍ബാസുരന്‍ said...

ങീ....ങീ..
ബിരിയാണി ചേച്ചി എന്നോട് ഇവിടെ ഓഫ് ഇടരുത് എന്ന് പറഞ്ഞു..
ങീ...ങീ‍...

5:16 PM  
Blogger ബിരിയാണിക്കുട്ടി said...

ഈ അങ്കത്തിന് എന്ത് കൊണ്ടും യോഗ്യമായത്‌ ഈ അങ്കത്തട്ട്‌ തന്നെ. ചന്തുച്ചേകവന്‍ സ്വന്തമായി പണിയിപ്പിച്ച് പരിപാലിച്ച് കൊണ്ടുനടക്കുന്ന ഈ തട്ട്. എന്തിന് പതിനാറാം ദിവസത്തേക്ക്‌ വെക്കുന്നു? ഓ മറന്നു പോയി. ഫാരക്‍സും സെറിലാക്കും കഴിച്ച്‌ ദേഹം പുഷ്ടിപ്പെടുത്താന്‍ സമയം വേണമല്ലോ, സമയം. എന്റെ സമയം മിനക്കെടുത്താതെ പോകിന്‍ ഉണ്ണീ, പോകിന്‍.

ഞാന്‍ നിര്‍ത്തി. :)

5:17 PM  
Blogger അനു ചേച്ചി said...

വഴിയില്‍ ആദ്യം കിട്ടിയ വണ്ടിയില്‍ അയാള്‍ കയറി ഇരുന്നു,ദൂരെ...ദൂരെ ....

5:17 PM  
Blogger ബിരിയാണിക്കുട്ടി said...

ചന്തു ചേകവന്റെ അനുവാദം കിട്ടുന്നതു വരെ എന്നല്ലേ ഉണ്ണീ ദില്‍ബാ ഞാന്‍ പറഞ്ഞത്‌? ഇനി നിരങ്ങിക്കോ ചേകവരുടെ തലയില്‍ കയറി. :)

5:19 PM  
Blogger Adithyan said...

അറിയിക്കണ്ടവരെ ഒക്കെ അറിയിച്ചിട്ട് പാവം അങ്കത്തിനു വന്നോട്ടേന്നു വെച്ച് കൊറച്ചു സമയം കൊടുത്തത് ഇപ്പോ എനിക്കു തന്നെ പാരയായോ :-?

5:21 PM  
Blogger ഏറനാടന്‍ said...

ആരൊക്കെ എതിര്‍ത്താലും എന്തൊക്കെ പറഞ്ഞാലും ശരീീീ.. അങ്കത്തിനൊരുങ്ങുന്നവര്‍ അങ്കം കാണാന്‍ വരുന്നവര്‍ക്ക്‌ ബൂലോഗ-പറമ്പിലെ വിവാദമായ വാഴയിലയില്‍ കുരുതി കൊടുത്ത കോഴിയുടെയിറച്ചിയുള്ള ബിരിയാണി വിളമ്പിയിട്ട്‌ വേണം അങ്കമരംഭിക്കുവാന്‍, കാവിലമ്മയാണേ, പരമ്പര സീരിയലു യക്ഷികളാണേ സത്യം ങ്‌ഏ..സത്യം സത്യം.. (ഇത്‌ ആണിയിട്ട്‌ മനസ്സിലുറപ്പിച്ചു ചൊല്ലുക, വിജയം സുനിശ്ചിതം!)

5:34 PM  
Blogger ചന്തു said...

ചേകവന്‍ അരയും തലയും മുറുക്കേന്റി വരുമോ?
ഇരുമ്പാണി തട്ടി ബിരിയാണി വയ്പ്പിക്കല്ലേ..

ഇനിയും ഒടുങ്ങാത്ത അടവുകളുന്ട് ഈ ചേകവന്റെ കയ്യില്‍..
ബിരിയാണിക്കുട്ടീ എന്നെക്കൊണ്ടു ‘ദമ്മി‘ടീക്കല്ലെ :)

5:34 PM  
Blogger വളയം said...

വിളിവന്നാല്‍ പ്രശ്നാവൂന്ന് ഇപ്പൊ എല്ലാര്‍ക്കും മനസ്സിലായല്ലൊ.

6:05 PM  
Blogger പാപ്പാന്‍‌/mahout said...

ഈ അനു ചേച്ചി പറയണതൊന്നും മനസ്സിലായില്ല. ഈ നിങ്ങടെ ഗള്‍ഫിലൊക്കെ വിളിവണ്ടി വീടിനുവെളിയില്‍ വരുമ്പോഴാണോ നിങ്ങള്‍ വെളിക്കിറങ്ങി വണ്ടിയില്‍ കയറിയിരുന്നു വിളീ കേള്‍‌ക്കുന്നത്? എന്തൊരു നാടപ്പാ!! (സന്തോഷേ, extra !നു മാപ്പ്)

11:15 PM  
Blogger ബിന്ദു said...

ഇതിപ്പോള്‍ ഈ വിളി ബിരിയാണിക്കു തോന്നിയ വിളി തന്നെയാണെന്നാണ് തോന്നുന്നത്. ബിക്കുട്ടി... സോറി :)

3:46 AM  
Blogger കലേഷ്‌ കുമാര്‍ said...

ചന്തു, ശരിക്കും ഏത് വിളിയാ ഉദ്ദേശിച്ചത്?
ബി.കുട്ടി, നമിച്ചു!

10:21 AM  
Blogger വക്കാരിമഷ്‌ടാ said...

ചന്തൂ... :)

ബീക്കുട്ടീ...... :):)

കൊള്ളാം... കൊള്ളാം...

12:30 PM  

Post a Comment

Links to this post:

Create a Link

<< Home