Monday, August 21, 2006

പണം

കയ്യില്‍ പണമില്ലാതിരുന്നകാലത്ത് അവന്പണം പുല്ലായിരുന്നു
കയ്യിലിത്തിരിപണമുണ്ടായകാലത്ത് എല്ലാര്‍ക്കുമവന്‍ എല്ലാമായിരുന്നു
കയ്യിലെപണമില്ലാതായകാലത്ത് എല്ലാര്‍ക്കുമവന്‍ പുല്ലായ്മാറിക്കഴിഞ്ഞിരുന്നു!

20 Comments:

Blogger ചന്തു said...

പണം ചിന്തിപ്പിക്കുമ്പോള്‍!

2:01 PM  
Blogger ശ്രീജിത്ത്‌ കെ said...

ചന്തൂ, എന്ത് പറ്റി. കാശ് ചോദിച്ചിട്ട് ആരും തന്നില്ലേ? ;)

ചിന്തകള്‍ നന്നായി.

2:03 PM  
Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

വിശന്നാല്‍ പുലി പണവും തിന്നും എന്നാക്കണോ ചന്തൂ.....

3:29 PM  
Blogger അഞ്ചല്‍കാരന്‍... said...

വക്കീല്‍:
തുടക്കം-കേസില്ലാ ഫീസില്ലാ..
പിന്നെ‌-കേസുണ്ട് ഫീസില്ലാ..
ഇത്തിരി കൂടി അപ്പുറം-കേസുണ്ട് ഫീസുണ്ട്..
ഒടുക്കം-കേസില്ലാ..ഫീസുണ്ട്..
ചന്തുവേ..രമേശിനെ കൊണ്ട് രണ്ട് കവിള്‍ എഴുതാന്‍ പറയൂ...ബ്ലോഗ് തരിശ്ശാണേ...

3:30 PM  
Blogger അഗ്രജന്‍ said...

ങാ.. തിയ്യതി 20 കഴിഞ്ഞതിന്‍റെ വെപ്രാളാ... അല്ലേ ചന്തു.. :))

3:39 PM  
Blogger ദില്‍ബാസുരന്‍ said...

ഒരു പുല്ല് കച്ചവടക്കാരനായിരുന്നെങ്കില്‍ അവന്‍ എന്നേ മൊയിലാളി ആയേനേ.... :)

ചന്തൂ... നന്നായിരിക്കുന്നു.

3:44 PM  
Blogger വക്കാരിമഷ്‌ടാ said...

പൈസാ ഇന്നു വരും, നാളെ പോകും, മറ്റെന്നാളൊട്ട് വരികയുമില്ല എന്ന ആപ്തവാക്യം ഓര്‍മ്മ വരുന്നു.

കൊള്ളാം ചന്തൂ.

4:24 PM  
Blogger സു | Su said...

പണം ഇന്നു വരും, നാളെ പോകും, മറ്റന്നാള്‍ പിന്നേം പോകും എന്ന് കേട്ടിട്ടുണ്ട്. പണവും പവറും നോക്കിയാണ് ചന്തൂ കൂട്ടുകെട്ടൊക്കെ. പേര് ചോദിക്കുന്നതിനുമുമ്പ് ബാങ്കിലെ ബാലന്‍സ് പറഞ്ഞാല്‍
അത്രേം നല്ലത്.

4:29 PM  
Anonymous Anonymous said...

ഇത് എത്ര സത്യം! എന്തായാലും ആദ്യത്തെ വരിയില്‍ തന്നെ ലൈഫ് എപ്പോഴും സ്റ്റക്ക് ആയതുകൊണ്ട് മറ്റേതൊന്നും അനുഭവിച്ചിട്ടില്ല..
:-)

4:29 PM  
Blogger അവതാരകന്‍ said...

പണമില്ലാത്തവന്‍ പിണം തന്നെ ചന്തുവേട്ടാ‍...

പിന്നെ മറ്റൊരു കാര്യം പണതിനു മീതെ പരുന്തോ കാക്കയൊ...ഏതോ ഒരു പറവ പറക്കില്ലെന്നും ഉ
ണ്ടേ....

4:36 PM  
Blogger ഗന്ധര്‍വ്വന്‍ said...

ചന്തു കീ ചിന്താ കോ
ചാന്ദ്‌ കീ ചമക്‌ സേ
ചട്ട്ണി ചകായി.

എരിയുന്നൊരാപ്തവാക്യം
കുറിക്കുന്നു ചന്തു

5:03 PM  
Blogger ബിന്ദു said...

സത്യം! :)(ഞാന്‍ പല്ലിയായോ ദൈവമേ? )

5:28 PM  
Blogger അനംഗാരി said...

സാധാരണ കാശില്ലാത്തപ്പോ, ഞാന്‍ വളരെ ഹാപ്പിയാണു. പണം ചിലവാകുമെന്ന പേടിയില്ല. മറ്റൊന്ന്, ആവശ്യത്തിന് ആരോടും കടം ചോദിക്കാം. തിരിച്ച് കൊടുത്തില്ലേലും വിരോധമില്ലല്ലോ?..പണം ഉള്ളപ്പോള്‍ എനിക്ക് നിരശയാണു. എല്ലാവര്‍ക്കും തിരിച്ച് കൊടുക്കണം. ചിലവാക്കണം. അത് കൊണ്ട് പണം ഇല്ലാതെ ജീവിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നു.

10:06 PM  
Blogger കലേഷ്‌ കുമാര്‍ said...

ഭാഗ്യവില്ലാത്തവനെ നിര്‍ഭാഗ്യവനെന്ന് വിളിക്കാം.
പണമില്ലാത്തവനെ നിര്‍പണവാന്‍ എന്ന് വിളിക്കാമോ?
പണമില്ലാത്തവന്‍ പിണം!

5:09 PM  
Blogger ചന്തു said...

അഗ്രജന്‍‌ കണ്ടുപിടിച്ചുകളഞ്ഞു..കൊച്ചുകള്ളന്‍:)അഞ്ചല്‍ക്കാരാ നന്നായി:)സൂ എനിക്കുപവ്വറില്ല.ബാങ്കിലെ പണപ്പെട്ടിയില്‍ എലികള്‍ ഓടിക്കളിക്കുന്നു!കൂട്ടൊണ്ടോ?:))

10:45 AM  
Blogger സു | Su said...

കൂട്ടുണ്ട് :) എലികള്‍ക്കല്ല;) ചന്തുവിന്.

11:22 AM  
Blogger വിശാല മനസ്കന്‍ said...

കൂട്ടുകൂടാന്‍ പണവും വേണമെന്നില്ല പവറും വേണമെന്നില്ല!

അതൊക്കെ നോക്കിയുള്ള കൂട്ട് കൂട്ടാണോ?

11:41 AM  
Blogger ചമ്പക്കാടന്‍ said...

ചുമ്മാ തോന്നുവാ ചന്തൂ. പുല്ലിനും ഇപ്പൊ എന്നതാ വില! അല്ലേ?

6:54 PM  
Blogger ഏറനാടന്‍ said...

ചിന്തകളെയിളക്കിവിട്ട ചന്തുവേട്ടാ നമസ്‌കാരം! വല്ലഭനു പുല്ലും ആയുധം! എന്നാല്‍ വല്ലവനും ജീവിക്കണേല്‍ പണം ശരണം. പണത്തിനു മുകളില്‍ പരുന്തേട്ടനും പറക്കില്ലാന്നല്ലേ? ഇപ്പോള്‍ ആടിനുമാടിനും വരെ പുല്ലുവേണ്ടാത്ത കാലമാ.. ഇതല്ലാത്തവര്‍ക്ക്‌ പണം സ്വരുക്കൂട്ടുവാനുള്ള വെപ്രാളവും..

3:34 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

പണമില്ലെങ്കില്‍ പിണം എന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഒന്ന് പിണമാവാനും വല്ല്യ ചിലവാ

3:45 PM  

Post a Comment

Links to this post:

Create a Link

<< Home