ഈ നഗരത്തില്‍ രാപാര്‍ക്കണോ ?
യു.എ.ഇ യിലെ റാസല്‍ഖൈമയില്‍ ജസീറ എന്ന സ്ഥലത്തെ ഉപേക്ഷിക്കപ്പെട്ട ഒരു നഗരമാണിത്. ‘ ജിന്നു’കളെ പേടിച്ചാണ് ജനം പോയത് എന്നാണ് അറിഞ്ഞത്.
പഴയ കാലത്തെ കെട്ടിട നിര്‍മ്മാണ രീതി സുന്ദരമാണ്. സിമന്റിനു പകരം ഉപയോഗിച്ചിരിക്കുന്ന മിശ്രിതത്തിനു അപാര ഉറപ്പാണ്.‘തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം’. പക്ഷെ അത് ‘ജിന്ന്’ തകര്‍ത്തു !




പഴയ കാലത്തെ കെട്ടിട നിര്‍മ്മാണ രീതി സുന്ദരമാണ്. സിമന്റിനു പകരം ഉപയോഗിച്ചിരിക്കുന്ന മിശ്രിതത്തിനു അപാര ഉറപ്പാണ്.‘തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം’. പക്ഷെ അത് ‘ജിന്ന്’ തകര്‍ത്തു !





20 Comments:
ഇത് കൊള്ളാമല്ലോ ചന്തൂ, അന്ധവിശ്വാസങ്ങള്‍ക്കൊല്ലെ അവിടെ നല്ല ചിലവാണല്ലേ ;)
ചിത്രങ്ങള്‍ ചന്തു തന്നെ എടുത്തതാണോ?
‘ജിന്നിന്‍’വിളയാട്ടം !
ഇതൊരു പുതിയ അറിവാണല്ലോ.നന്ദി ചന്തു
എനിക്കും ഇത് പുതിയ അറിവ്... ചന്തൂഭായ് നന്ദി.
ഞാന്‍ തന്നെ എടുത്തതാ ശ്രീ. “പൂക്കുല”വച്ച് കല്യാണ ഫോട്ടം പിടിക്കാന്‍ എന്നേം പടിപ്പിക്കോ ശ്രീ :))
ചന്തുവേട്ടാ ഈ പ്രദേശത്തിന്റെ ചരിത്രം അറിയുമെങ്കില്‍ ബ്ലോഗുമല്ലോ.
ജിന്നുകള്‍ പലയിടത്തും പലവിധ നാമങ്ങളിലും അറിയപ്പെടുന്നു. ഭാരത പുരാണങ്ങളില്‍ അവയെ ദേവന്‍മാര്‍/ഗന്ധര്‍വന്മാര്‍ എന്നീ ഗണങ്ങളില്‍ കാണാം.
നല്ല ജിന്നുകളും ശെയ്‌ത്താന്‍ ജിന്നുകളുമുണ്ട്. (ദേവന്‍മാരും അസുരന്‍മാരും തന്നെ!). ഇവരെ തീയ്യില്‍ നിന്നാണത്രേ ദൈവം സൃഷ്‌ടിച്ചിരിക്കുന്നത്. അതിനാല്‍ മണ്ണില്‍നിന്നും പടച്ചെടുത്ത മനുഷ്യകുലത്തിന് ഇവര്‍ അരൂപികളത്രേ. നമ്മുടെ ചുറ്റും അവര്‍ വ്യാപരിച്ചിരിക്കും, നമ്മുടെ ചെയ്‌തികള്‍ കാണുന്നുണ്ടാവും. നമ്മളറിയില്ലയെന്ന് മാത്രം!
ആദിമ മനുഷ്യനായ ആദമിനെ പടച്ച് ദൈവം ജിന്നുകളോടും മാലാഖമാരോടും വണങ്ങുവാന്‍ ഉത്തരവിട്ടപ്പോള്‍ അവരുടെ നേതാവായിരുന്ന ഇബ്‌ലീസ് മാത്രം അനുസരിച്ചില്ല. "തീയ്യില്‍ നിന്നും സൃഷ്ടിയ്‌ക്കപ്പെട്ട ഞാന്‍ മണ്ണില്‍ നിന്നും ഉടലെടുത്ത ഇവനെ വണങ്ങാനോ? സാധ്യമല്ല!" എന്നഹങ്കാരപ്പെട്ടപ്പോഴാണ് ഇബ്‌ലീസിനെ സ്വര്‍ഗ്ഗത്തില്‍ നിന്നും നിഷ്‌കാസിതനാക്കിയത്. അന്നവന്‍ പടച്ചവനോട് വീമ്പിളക്കി പുറത്ത് പോയതാണ്: "ലോകാവസാനം വരേക്കും അഹോരാത്രം പണിപ്പെട്ട് നരകാഗ്‌നിയിലേക്ക് പാപികളെ കൂട്ടും, തിന്മകള്‍ അധികരിപ്പിക്കും....." ദൈവം ഇബ്‌ലീസിനോട് പറഞ്ഞു: "എന്നാലും സ്വര്‍ഗ്ഗത്തിന് അവകാശികള്‍ കുറച്ചാളുകള്‍ ഉണ്ടാവും. അവരെ നിനക്ക് വഴിതെറ്റിക്കുവാന്‍ സാധിക്കുകയില്ല." പ്രപഞ്ചത്തില്‍ ഇബ്‌ലീസിന്റെ ശക്തിയും ഇരുട്ടും തന്നെയാണ് അധികവും നിറഞ്ഞുകാണുന്നത്. വെളിച്ചവും നന്മയും തുലോം കുറവാണ്.
ചന്തൂ, അതൊക്കെ ജന്മസിദ്ധമായ കഴിവുകളാണ്. പടിപ്പിച്ച് തന്നാലും എന്റെ അത്ര കൃത്യത നിനക്കു എന്തായാലും കിട്ടില്ല. നിര്‍ബന്ധമാണെങ്കില്‍ നോക്കാം. ഗുരുദക്ഷിണ എന്റെ ബാങ്ക് അക്കൌണ്ടിലേക്ക് അയക്കുമല്ലോ.
ജിന്നിന്‍ വിളയാട്ടമെന്നു കേട്ട് ഓടി വന്നതാ..ഇവനല്ല, നമ്മുടെ മറ്റേ ജിന്ന്..
ചിത്രങ്ങള്‍ അസ്സലായിരിക്കുന്നു..ഇതിന്റെ കൂടുതല്‍ ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം അറിയാന്‍ താല്പര്യമുണ്ട്..നന്ദി ചന്തൂ...
ചന്തൂ,ഫൊട്ടോയെടുക്കാന്‍ ആദിയുടേന്നും പാട്ട് പാടാന്‍ ശ്രീജിത്തിന്റേന്നും പഠിക്കണം
ഹെന്റമ്മോ മണ്ടത്തരത്തിനും ദക്ഷിണ വേണോ... കലികാല വൈഭവം.
ജിന്ന് എന്ന് കേട്ടപ്പോള്‍ ഒരു കാന്‍ ടോണിക്കുമായി ഓടി വന്നതാ. മിക്സ് ചെയ്തടിക്കാന്‍.. ഇത് ഇപ്പൊ.... ഛായ്..
(ഓടോ: ചന്തൂ.. പുതിയ അറിവ്. കൌതുകകരമായ ഇത്തരം കാര്യങ്ങള്‍ ഇനിയും ശേഖരിച്ച് പങ്ക് വെക്കുമല്ലോ.നന്ദി)
ഇത്തരം വിജ്ഞാന്‍ പ്രദമായ വിവരങ്ങളും ബ്ലൊഗന്‍ മാര്‍ക് പങ്കുവെക്കാനറിയാം എന്നതിനു ചന്തു ഒരു ഉദാഹരണം.
കീപ് ഇറ്റ് അപ്.
ഈ ചിത്രവും റാസ് അൽ ഖൈമയിലെ മലയോരത്തെടുത്തതാണു. വളരെ പഴക്കമുള്ള വീടുകാൾ ആണെന്നാണ് എനിക്കു തോന്നിയതു. 100 വർഷമെങ്കിലും പഴക്കം കാണും.ഇതിനെ കുറിച്ചാർക്കെങ്കിലും എന്തെങ്കിലും അറിയാമോ?
പിന്നേ... ജിന്ന്..
ഉണ്ട!
അന്ധവിശ്വാസം ഛേയ്.
ദാ ഇപ്പോ ചോദിക്കും പിന്നെന്തിനാ രക്ഷയും ഏലസുമൊക്കെ കെട്ടിയേക്കുന്നത് എന്തിനാന്ന്!
അതു പിന്നെ കയ്യിലും, കഴുത്തിലും, അരഞ്ഞാണത്തിലും മാത്രമല്ലേ..
ചന്തൂ,
ചോദിക്കാന്‍ മറന്നു.ഈ റാസ്കല്‍ കൈമള്‍ നല്ല സ്ഥലമാണോ ഒരു വീക്കെന്റ് ചെലവാക്കാന്‍? അതോ ഈ ജിന്നൊക്കെ മാത്രമേ ഉള്ളൂ എന്നുണ്ടോ?
ഈ സ്ഥലത്തും ജിന്നൊ?...ഒന്നു ഒളിച്ചു കളിക്കാന്‍ വരേ പറ്റാത്ത സ്ഥലമാ പിന്നാ ജിന്നു...
ഫോട്ടോസ് ഇഷ്ടപെട്ടു..പിന്നെ പുതിയ അറിവാണിതൊക്കെ ....താങ്ക് യു ഫോര്‍ പൊസ്റ്റിങ്ങ്
ഒ ടോ..ജിന്നിനെ ഫോളോ ചെയ്തു അവിടെ എത്തിയതോ അതോ ജിന്നു ഫോളോ ചെയ്തു അവിടെ എത്തിച്ചതാണോ
സിമന്റിനു പകരം എന്താണ് ഉപയോഗിക്കുന്നെ? എന്തു വെച്ചാണ് മണ്ണിനെ ബലവത്താക്കുന്നെ എന്ന് അറിയൊ?
നമ്മുടെ നാട്ടില്‍ ഏതൊ ഒരു മാഷ് , ചെമണ്ണ് കൊണ്ട് മാത്രം ഒരു വീടുണ്ടാക്കീട്ടില്ലെ?
ദില്‍ബൂ ഇതില്‍ നോക്കിയാല്‍ കുറച്ചറിയാന്‍ പറ്റും.http://www.dubaicityguide.com/rak/index.asp.
കുടുക്കേ.ഒരു സീരിയല്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു പോയതാ.
ഇഞ്ജീ..കടല്‍ മണലും ചിപ്പിഅരച്ചതുമൊക്കെയാണെന്നു തോന്നുന്നു.ചില പടങ്ങള്‍ സൂം ചെയ്തു നോക്കിയാല്‍ അടിത്തറയില്‍ വലിയ ചിപ്പിയും ശംഖുമൊക്കെ ഉപയോഗിച്ചിരിക്കുന്നതായികാണാം
നന്നായിരിക്കുന്നു പടങ്ങള്‍!
ജസീറയ്ക്കടുത്താ ഞാന്‍ ജോലി ചെയ്യുന്നത്. ഇനി അവിടൊന്ന് പോണം!
ഈ സ്ഥലം RAK ടൂറിസം ഏറ്റെടുക്കാന്‍ പോകുന്നു എന്നാണ് പുതിയ അറിവ്.കഴിഞ്ഞ ദിവസത്തെ അറേബ്യ പത്രത്തില്‍ ഇതിനെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് ഉന്റ്.
Post a Comment
<< Home