Sunday, September 24, 2006

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍....



നീയെത്രധന്യ എന്നചിത്രത്തിനു വേണ്ടി ഒ.എന്‍.വി കുറുപ്പും,ദേവരാജനും,യേശുദാസും ഒന്നിച്ചപ്പോള്‍ നമ്മള്‍ മലയാളികള്‍ക്കു ലഭിച്ചത് ഭാവസുന്ദരമായ ഈ ഗാനമാണ്.വാക്കുകള്‍ക്കും വരികള്‍ക്കും അനുസരിച്ച് എങ്ങിനെയാണ് സംഗീതം നല്‍കേണ്ടത് എന്നു മറ്റ്സംഗീത സംവിധായകര്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരു ഗാനവും കൂടിയാണ് ഇത്.
‘അരികില്‍’ എന്ന ആദ്യത്തെ വാക്കിനായുള്ള ഈണത്തിനു വേണ്ടി ഒരാഴ്ച്ചയോളം ദേവരാജന്‍ മാസ്റ്റര്‍ കാത്തിരുന്നു.ഇന്ന് എത്രപേര്‍ ഇതിനൊരുങ്ങും?

ആ ഗാനം എന്റെ ശബ്ദത്തില്‍ .

powered by ODEO

16 Comments:

Blogger ചന്തു said...

‘നീയെത്ര ധന്യ’ യിലെ “അരികില്‍” എന്ന പാട്ട് പാടി പോസ്റ്റ് ചെയ്തിട്ടുണ്ട്.കേട്ട് രോമാഞ്ജകഞ്ജുകമണിഞ്ഞ് കമന്റുമായിരിക്കും അല്ലേ.

5:34 PM  
Blogger Dreamer said...

ചന്തുവേ, ഇതെന്താ ചെയിന്‍ സോങ്ങോ? അവസാനമെത്താറാവുമ്പോ എന്തൊക്കേയോ അപശബ്ദങ്ങള്‍, പിന്നെ കടമിഴിക്കോണില്‍ എന്നു പറഞ്ഞു വേറൊരു പാട്ടു തുടങ്ങുന്നു.. ഈ പാട്ടൊന്നു മുഴുവനാക്കിഷ്ടാ..

പാടിയേടത്തോളം നന്നായിട്ടുണ്ട് ട്ടോ.. :-)

5:47 PM  
Blogger കരീം മാഷ്‌ said...

ഒ.എന്‍.വി. എന്നു കേള്‍ക്കുമ്പോള്‍ ഞാന്‍ അവിടെ മരിക്കും. എനിക്കു ചന്തുവിന്റെ ഒരു ഓഡിയോ കോണ്ട്രിബ്യൂഷനും കിട്ടുന്നില്ല. എന്തു സോഫ്‌വേര്‍ വെച്ചു കേള്‍ക്കണം പ്ലീസ്‌...

5:51 PM  
Blogger വല്യമ്മായി said...

നന്നായിരിക്കുന്നു.ഇന്ന് മൂന്നു മണിയുടെ പ്രോഗ്രാം കേട്ടിരുന്നു.ആശംസകള്‍

5:54 PM  
Blogger Kaippally said...

നീ ഫയങ്കരം തന്ന അനിയ.

8:30 PM  
Blogger Kaippally said...

അതിന്റെ അവസാനം എന്തരിടെ ഒരു പൊട്ടിത്തെ
റി കേട്ടത്ത്. നിനക്കോന്നും സംഭവിച്ചില്ലല്ലെ?

8:32 PM  
Blogger ചന്തു said...

അയ്യയ്യോ.അപ്പ് ലോഡിയപ്പോ എന്തരോ പറ്റി.
ശരിയാക്കി വീണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.
കരീം മാഷേ ഓഡിയോ കാര്‍ഡിന്റെ കുഴപ്പമാണോ ?
കൂടുതല്‍ സാങ്കേതിക വശങ്ങള്‍ എനിക്ക് പിടിയില്ല.മറ്റ് പുലികളോടു ചോദിക്കുമോ ?

1:35 PM  
Blogger ബിന്ദു said...

അയ്യോ.. ഇവിടെ പ്ലേ ആവുന്നില്ലല്ലോ? എന്താ കാരണം ആവോ? എല്ലാവര്‍‌ക്കും കേള്‍ക്കാന്‍ പറ്റിയൊ?
ഒരു ഓഫ്: ഫോട്ടൊ കണ്ടിട്ട് ആദ്യം ഞാന്‍ കരുത് തമിഴ് നടന്‍ മാധവന്‍ ആണെന്ന്.:)

6:27 PM  
Blogger റീനി said...

ചന്തു, മനോഹരമായി പാടിയിരിക്കുന്നു. ത്രിമൂര്‍ത്തികള്‍ കൂടിയപ്പോള്‍ ഒറിജിനല്‍ പാട്ട്‌ നന്നായില്ലെങ്കിലല്ലേ അത്ഭുതമുള്ളു.

ഞാന്‍ എന്തുകൊണ്ടോ ഈ പോസ്റ്റ്‌ നേരത്തെ കണ്ടില്ല.

8:39 AM  
Blogger Santhosh said...

മനോഹരമായിരിക്കുന്നു.

10:46 AM  
Blogger Rasheed Chalil said...

ചന്തൂ മനോഹരം.

10:50 AM  
Blogger മുല്ലപ്പൂ said...

നന്നായിരിക്കുന്നു.
മുന്‍പത്തെ രണ്ടു പൊസ്റ്റും ഒരു സുഹൃത്ത് അയചു തന്നു.(ഓഡിയോ ഫയല്‍) :)

10:52 AM  
Blogger Adithyan said...

ചന്തുവേ,
ആഡംബരം സംഭവം....

എനിക്കീ പാട്ടു നല്ലപോലെ പാടുന്നവരോടൊക്കെ ആരാധനയാണ്. എനിക്ക് ഒട്ടും ചെയ്യാന്‍ പറ്റാത്ത ഒരു സംഭവമാണേ...

10:53 AM  
Anonymous Anonymous said...

chanduetta with chakkarakkuttan...cute snap and the song its marvellous... missing our show a lot...

5:57 PM  
Blogger ചന്തു said...

എല്ലാര്‍ക്കും ‘തേങ്സ്’.

ബിന്ദൂ മാധവന്റെ ഛായ ആണെന്നുള്ള അഹങ്കാരം എനിക്കു തീരെ ഇല്ലാട്ടോ ! ഒന്നു സൂക്ഷിച്ചു നോക്കിക്കേ വിനയം,എളിമ ഇതൊക്കെ ആ മുഖത്ത് സ്ഫുരിക്കുന്നത് കാണുന്നില്ലേ !

1:48 PM  
Blogger Visala Manaskan said...

ചന്തുവേ... തകര്‍ത്തു ട്ടാ.
അഭിനന്ദനങ്ങള്‍!

2:37 PM  

Post a Comment

<< Home