Tuesday, March 27, 2007

ആദിത്യപൂജ..

വടക്കന്‍ കേരളത്തിലെ തീരപ്രദേശഗ്രാമങ്ങളില്‍ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടുനടക്കുന്ന ഒരു ആരാധനാരീതിയാണ്‌ ആദിത്യപൂജ.മീനമാസത്തിലാണ്‌ ഇതുനടക്കുന്നത്‌.പത്താമുദയത്തിന്‌ മുന്നേ ഈ പൂജ നടത്തണം എന്നാണ്‌ നിഷ്ഠ.

അരിപ്പൊടി പഞ്ചമൃതം ഇവ കരിക്കിന്‍ വെള്ളത്തില്‍ കുഴച്ച്‌ എണ്ണയില്‍ പൊരിച്ചെടുക്കുന്ന,നെയ്യപ്പത്തിനു സമാനമായ ഒരു പലഹാരമാണ്‌ പ്രധാന നൈവേദ്യം.ഈപലഹാരം നിറച്ചതാലത്തില്‍ തേങ്ങാമുറിയിലുള്ള വിളക്കും,കൊതുമ്പിന്റെ രണ്ടുകൊച്ചുചീളുകളില്‍ തുണിചുറ്റിയതും ഉണ്ടാകും.നട്ടുച്ച്യ്ക്ക്‌ 12 മണിക്ക്‌ ആര്‍പ്പുവിളികളോടെ ഈതാലം സൂര്യനുനേരെ ഉയര്‍ത്തുന്നു.പ്രായംചെന്ന ചിലര്‍ ജ്വലിച്ചുനില്‍ക്കുന്ന സൂര്യനെ നഗ്നനേത്രങ്ങള്‍ കൊണ്ടു നോക്കുകയും ചെയ്യുന്നു. ആദിത്യപ്രീതിയുണ്ടായാല്‍ മീനചൂടിന്റെ കാഠിന്യം കുറയുകയും വരുംവര്‍ഷം നല്ല വിളവുണ്ടാകുകയും ചെയ്യും എന്നാണ്‌ വിശ്വാസം.

ചേര്‍ത്തലയിലെ കണിച്ചുകുളങ്ങരക്ക്‌ അടുത്തുള്ള എസ്‌.എന്‍.പുരത്ത്‌ മാര്‍ച്ച്‌ 25 നു നടന്ന ആദിത്യപൂജയുടെ ചിത്രങ്ങളാണ്‌ ഇത്‌.

16 Comments:

Blogger ചന്തു said...

ആദിത്യപൂജ.

ഒരു ആചാരത്തിന്റെ വിവരങ്ങളും ചിത്രങ്ങളും പോസ്റ്റിയിട്ടുണ്ട്.

1:51 PM  
Blogger Kiranz..!! said...

ആദിയുടെ കല്യാണപ്പടം വല്ലോമാണെന്നു വിചാരിച്ചു ചാടി വീണതാ..:)

പക്ഷേ രണ്ടുണ്ട് ഗുണം.ഒന്നു കാണാതായ ചന്തുവിനെ കണ്ട് കിട്ടി..!
രണ്ട് ഇത് വായിച്ച് നോക്കട്ട്,എന്നിട്ട് പറയാം..:)

ആ സുല്ലെങ്ങാനും കാണല്ലേ കര്‍ത്താവേ..ഇതിനാണോ ഡോക്..തേങ്ങ എന്ന് പറയുന്നത് ?

1:57 PM  
Blogger സു | Su said...

കണ്ടു. വായിച്ചു. :)

1:58 PM  
Blogger ഏറനാടന്‍ said...

ചന്തൂജീ, വീണ്ടും സന്ദിച്ചതില്‍ സന്തോഷം. ആദിത്യമര്യാദയും ഇതീന്നാണോ ഉടലെടുത്തത്‌?

2:17 PM  
Blogger Sul | സുല്‍ said...

ചന്തൂ :)

കിരന്‍സെ :|

-സുല്‍

3:02 PM  
Blogger സഞ്ചാരി said...

എവിടെയായിരുന്നു ഒരു വിവരവുമില്ലല്ലൊ.
കണ്ടു വായിച്ചു അതിനെപ്പറ്റി കൂടുതലൊന്നുമറിയില്ലായിരുന്നു വിവരണത്തിനു നന്ദി.
നന്ദി വീണ്ടും വരിക..

10:17 PM  
Blogger ചന്തു said...

കിരണ്‍സേ :)

ഏറനാടാ..അതിനെപ്പറ്റി എനിക്കു വല്യ വിവരമില്ല.

സഞ്ചാരി വിവരമില്ല എന്നുദ്ദേശിച്ചത് എനിക്കാണോ?

മീണ്ടും സന്ധിക്കും വരെ വണക്കം !!!

7:20 AM  
Blogger നന്ദു said...

ചന്ദൂ, അച്ഛന്റെ പിറന്നാളിനുശേഷം ഇന്നാണ് വീണ്ടും ബൂലോകത്തില്‍ കാണുന്നതു?. അറിവു നല്‍കുന്ന പോസ്റ്റ്. നന്ദി :)

ഏറനാടന്‍ :) “ആദിത്യ” മര്യാദയല്ല.
“ആതിഥ്യ” മര്യാദയാണ്. അതിഥി , ആതിഥ്യന്‍ (വിരുന്നുകാരന്‍)എന്നീ വാക്കുകളുമായി ബന്ധപ്പെട്ടതാണ് “ആതിഥ്യ”മര്യാദ എന്ന വാക്ക്.
ആതിഥേയന്‍ (അതിഥിയെ സ്വീകരിക്കുന്നയാള്‍) പാലിക്കപ്പെടേണ്ട കാര്യങ്ങള്‍ക്ക് “ആതിഥേയ മര്യാദ” എന്നും പറയും.

9:45 AM  
Blogger അഗ്രജന്‍ said...

ചന്തു വീണ്ടും കണ്ടതില്‍ സന്തോഷം :)

ഇങ്ങിനെയൊരു ആചാരത്തെ പറ്റി അറിഞ്ഞിട്ടുണ്ടായിരുന്നില്ല... അതിവിടെ അറിയിച്ചു തന്നതിന് നന്ദി... പടങ്ങളും നന്നായിരുന്നു... പ്രത്യേകിച്ചും അവസാനത്തെ പടം.

9:46 AM  
Blogger ജ്യോതിര്‍മയി said...

ചന്തു ജി,

:) ആദ്യമായി കേട്ടു. നന്ദി.

qw_er_ty

9:58 AM  
Blogger ഗന്ധര്‍വ്വന്‍ said...

ചന്ദു,

ഇമാറത്തിലെ പ്രഭാതങ്ങളില്‍ ഉന്മേഷത്തിന്റെ വീചികള്‍ അന്തരീക്ഷമാകെ പ്രകമ്പനം ചെയ്യിച്ചിരുന്ന ചന്ദു ജഗന്നാഥന്‍.
വയസ്സനായും , ചെറുപ്പക്കാരനായും കുഞ്ഞായും ശബ്ദാഭിനയം.
സുന്ദരമായ ഗാനാലാപനം.

രാജീവ്‌ കോടമ്പില്‍ളിയുടേയും ചന്ദുവിന്റേയും പാട്ടുകള്‍ വിസ്മയങ്ങളാണ്‌.
ഇവരുടെ ശബ്ദ വീചികള്‍ ശരിയായ ഗന്ധര്‍വ ലോകത്തിലേക്ക്‌ നമ്മളെ സഞ്ചാരം ചെയ്യിക്കുന്നു.
നമ്മുടെ പ്രശസ്ഥരായ പല പിന്നണി ഗായകരേക്കാളും മാധുര്യവും സംഗീതവും അനുവാചകരില്‍ ഇവരുളവാക്കുന്നു.

ബരാക്കുടയിലെ മീറ്റിന്‌ (ബരാക്കുട എന്ന്‌ പറയുമ്പോള്‍ ഇന്ന്‌ ഒരു നൊമ്പരമാണ്‌, കലേഷിന്റെ അസാന്നിദ്ധ്യം മൂലം), ബ്ലോഗര്‍മാര്‍ക്കുവേണ്ടി
കാവാലം സാറിന്റെ ഒരു കവിത ചന്ദു ജഗന്നാഥന്‍ ആലപിച്ചപ്പോള്‍, സ്റ്റേജില്‍ വിശാലമനസ്ക്കരായ മനുഷ്യരും, അസുരന്മാരും,
ദേവന്മാരും, ഗന്ധര്‍വന്മാരും നൃത്തം ചെയ്തു.
ഒരിക്കലും മറക്കാനാകാത്ത ആ മാധുര്യം ഇന്നും കാതില്‍ പ്രകമ്പനം കൊള്ളുന്നു.

ചന്ദുവിന്റെ മേല്‍ക്കുമേലുള്ള പ്രഭക്കായി ഞങ്ങള്‍ ആദിത്യ പൂജ ചെയ്യുന്നു.

11:05 AM  
Blogger തഥാഗതന്‍ said...

ചന്തു മാഷെ..
അന്ന് കൊച്ചിയില്‍ കണ്ട ശേഷം പിന്നെ ഇപ്പോഴാണ് എന്തെങ്കിലും കേള്‍ക്കുന്നത്..
ജീവിതം സുഖമല്ലേ?..

11:21 AM  
Blogger കലേഷ്‌ കുമാര്‍ said...

ചന്തൂസേ, നന്നായി!

രാമേട്ടാ, കമന്റ് :(

8:48 PM  
Blogger ചന്തു said...

ഗന്ധര്‍വ്വനു നന്ദി :-)) ( ഞാനൊരു സംഭവം തന്നെ..എനിക്കു വയ്യ !! )

തഥഗതാ..സുഖമാണ്..
നന്ദൂ,അഗ്രൂ,കലേഷ്,ജ്യോതിര്‍മയീ :‌)

7:39 AM  
Blogger മുല്ലപ്പൂ || Mullappoo said...

പത്താമുദയത്തിന്റെ അന്നു ഈ ചടങ്ങു നടത്തണ സ്ഥലങ്ങളും ഉണ്ട് എന്നു തോന്നുന്നു. കഴിഞ്ഞ തവണ ആലപ്പുഴ സൈഡിലേക്കുള്ള ഒരു യാത്രയില്‍ ഈ താലം പൊക്കല്‍ കണ്ടതായി ഓര്‍മ്മ.

7:56 AM  
Blogger Sona said...

ചന്തൂ..ആദ്യായാ ഞാനും ഇങ്ങനൊരു സംഭവം കാണുകയും,കേള്‍ക്കുകയും ചെയ്യുന്നത്..വിവരണങ്ങളും,ചിത്രങ്ങളും നന്നായിട്ടുണ്ട്.

11:24 PM  

Post a Comment

Links to this post:

Create a Link

<< Home