എലിയേ പേടിച്ച്...

കോട്ടയത്തുനിന്നും കൊച്ചിയിലേയ്ക്കുള്ള ട്രെയിന്‍ യാത്രയിലാണ് ഇവനെ കണ്ടത്.എന്നെ കണ്ടിട്ടും അവനൊരു പേടിയോ ബഹുമാനമോ കാണിച്ചില്ല.പകരം പരമ പുച്ഛമായിരുന്നു ആമുഖത്ത് നിഴലിച്ചത്. “ഞാന്‍ വെറും എലിയാണെന്നാവും നിന്റെ ധാരണ.പക്ഷെ ഞാന്‍ പുലിയാടാ” എന്നാണോ അവന്‍ എന്നോട് പറഞ്ഞത്? നഹിമാലൂം.എന്നെ മൈന്‍ഡ് ചെയ്യാതെ തറയില്‍ ഉണങ്ങിപ്പിച്ച ചായ നക്കിക്കുടിക്കുകയായിരുന്നു അവന്‍.
11 Comments:
കേരളത്തില്‍ നിന്നുള്ള എന്റെ ആദ്യ പോസ്റ്റ്.ഗണപതിയില്‍ തുടങ്ങണമെന്നായിരുന്നു മോഹം.പക്ഷെ പുള്ളിക്കാരന്റെ വാഹനത്തിനെയാണ് കിട്ടിയത്.
അങ്ങനെ ആവും പറഞ്ഞത്. :)
:) പതിനാറുകളരിക്കാശാനായ ചന്തുവിന് വീണ്ടും സ്വാഗത്!
എലി അങ്ങിനെ ഇരുന്നോട്ടേ, പുലി തന്നെ!
ഒരിക്കല്‍ ഒരു കുഞ്ഞന്‍ നുമ്മടെ ഫ്ലാറ്റില്‍ കയറിയിട്ട് ഞാന്‍ ആ ഗഡിയെ കണ്ടുപിടിച്ചോടിക്കാന്‍ ചെയ്ത ഓപ്പറേഷനായിരുന്നു, 2005-2006 കാലഘട്ടത്തിലേറ്റവും കഷ്ടപ്പാട് നിറഞ്ഞ എന്റെ ഓപ്പറേഷന്‍!
ഒന്നുകില്‍ അവന്‍, അല്ലെങ്കില്‍ ഞാന്‍ എന്ന് നിലക്ക് ഒരാഴ്ച നടന്ന് അവസാനം പിടിച്ചു.
ഇനി മേലാല്‍ ഈ പടി ചവിട്ടില്ലെന്ന് സത്യം ചെയ്യിച്ചിട്ടാ ഞാന്‍ വിട്ടത്!
അപ്പോ കേരളത്തിലെത്തിയല്ലേ..
മിക്കവാറും “ഞാനെത്ര ... കണ്ടതാ“ എന്നായിരിക്കും എലി പറഞ്ഞത്
അവര്‍ അപ്പനപ്പൂപ്പന്മാരായി അവിടെ കുടിയേറി താമസിക്കുന്നതായിരിക്കും; പിന്നെയാ..
ചന്തു,
സുഖമായിരിക്കുമെന്നു വിശ്വസിക്കുന്നു.
എമറാത്തിലെ പുപ്പുലിയെ എലിക്കുണ്ടോ അറിയുന്നു! മൂഷികാ ജാഗ്രതൈ... മാര്‍ജാരന്റെ മൂത്തയിനമാ നിന്‍മുന്നിലുള്ളതെന്ന് ഓര്‍ത്താല്‍ നന്ന്!
ചന്തൂസ്, കലക്കി!
എലിയെ പേടിച്ച് കിടപ്പ് വരെ മാറ്റിയൊരാളാ ഞാൻ!
(ചന്തൂനും കുടുംബത്തിനും സുഖമെന്ന് കരുതുന്നു!)
സൂ :-))
വിശാലാ അത്കലക്കി.ശിഷ്ടകാലമെങ്കിലും അവന്‍ മാന്യനായി ജീവിക്കട്ടെ :-)
സിജൂ അവരുടെ സീനിയോരിറ്റിയെ തീര്‍ച്ചയായും ബഹുമാനിക്കണം.
സുഖമാണ് മുസാഫിര്‍.അവിടെയും അങ്ങിനെ എന്നു വിശ്വസിക്കുന്നു.
ഏറനാടാ ഹോ.എനിക്കുമേലാ..എന്നെ ഇങ്ങനെ പുകഴ്ത്താതിരിക്കൂ..:-))
കലേഷേ കിടപ്പല്ലേ മാറ്റിയുള്ളൂ.ഇല്ലം ചുട്ടില്ലല്ലോ ഭാഗ്യം.( എല്ലാവരും സുഖമായിരിക്കുന്നു കലേഷ്.ഞാന്‍ ഇപ്പോള്‍ കൊച്ചിയിലാണ്.കാര്യങ്ങള്‍ ട്രാക്കിലായി വരുന്നതേ ഉള്ളൂ.കൊച്ചി ബ്ലോഗേഴ്സിനെ കാണണമെന്നാഗ്രഹമുണ്ട്.)
ചന്തുവേട്ടാ, സൌകര്യം കിട്ടുമ്പോള്‍ വിളിക്കണേ.. :) 9946184595
ഞാനും കൊച്ചിയിലാ.
ചന്ദൂ....wellcome back.
ചന്ദൂനെ തിരുവനന്ന്ദപുരത്തൂന്നു തന്നെ pick ചെയ്യാന്‍ സ്വന്ദം വാഹനം അയച്ചതാവും സാക്ഷാല്‍ ഗണപതി.. ഒത്തിരി ഓടിയ ശകടമല്ലെ....ഇത്തിരി ലേറ്റാവുന്നത് സ്വാഭാവികം..wait ചെയ്യാത്തതിലുള്ള പിണക്കമാവും..ക്ഷമിച്ചേക്കൂ...
Hey man. great to see your post
ടേ ചെല്ല ഫയങ്കര സന്തോഷം.
തിരിച്ച് on-lineല്‍ വന്നു അല്ലെ.
ഇനി തുടങ്ങം പരിപാടികള്‍.
പറയു കഥകള്‍.
Post a Comment
<< Home