Sunday, October 01, 2006

ചട്ടീം കലോം !

“ചട്ടീം കലോമാകുമ്പോ തട്ടീം മുട്ടീം ഇരിക്കും” ഇത് പഴമൊഴി
ഇതിനൊരു ചെറിയ മാറ്റമായാലോ ?
ചട്ടിയാകുമ്പോ തട്ടാം പക്ഷെ പൊട്ടിയ്ക്കരുത് !
കലമാകുമ്പോ മുട്ടാം പക്ഷെ പോറലേല്‍പ്പിക്കരുത് !

11 Comments:

Blogger ചന്തു said...

'ചട്ടീം കലോം’. ഒരു പുതിയ നുറുങ്ങ് പോസ്റ്റ്.

2:55 PM  
Blogger Mubarak Merchant said...

അതു തന്നെയല്ലേ ചന്തുവേട്ടാ പഴമൊഴീടേം അര്‍ത്ഥം?

2:59 PM  
Blogger Unknown said...

ചട്ടിയും കലവുമാകാതെ ബ്യാച്ചിലറായി നടന്നാലോ? :)

ചന്തുവേട്ടാ... നല്ല പോസ്റ്റ്!

3:04 PM  
Blogger Rasheed Chalil said...

ചന്തൂ അങ്ങനെയും പറയാമല്ലേ... നന്നായി

8:52 AM  
Blogger Sreejith K. said...

ചട്ടിയെ പോറലേല്‍പ്പിക്കാനോ, കലം പൊട്ടിക്കാനോ പാടില്ല എന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല ;)

4:48 PM  
Blogger തറവാടി said...

അങ്ങനെയും പറയാം , ഹ ഹ

4:56 PM  
Blogger ചന്തു said...

ശ്രീയേ.. ഉള്ളറകളിലേയ്ക്ക് ഇറങ്ങിച്ചെല്ലൂ :-))
ദില്‍ബൂ..എന്നാലും രക്ഷയില്ല !!

7:32 AM  
Blogger Adithyan said...

ചന്ത്വേ,
സത്യം പറ... ഭാര്യേനെ ഒന്നു പൊട്ടിച്ചോ?

(തല്ലല്ലേ, ചുമ്മാ ചോദിച്ചതാ, ജസ്റ്റ് ഫോര്‍ ദി ഹൊറര്‍)

7:41 AM  
Blogger റീനി said...

ചട്ടീം കലോം തട്ടീം മുട്ടീം അവരുടെ ജീവിതത്തിന്‌ താളം പിടിക്കുന്നതല്ലേ?

ചന്തൂ, മോന്റെ വായീന്ന്‌ pacifier ഒന്ന്‌ എടുത്തുമാറ്റൂന്നെ, ഭംഗിയുള്ളൊരു മുഖമാകെ മറഞ്ഞുപോകുന്നു.

7:57 AM  
Blogger ചന്തു said...

ആദീ.എന്നിട്ടുവേണം എന്നെ ‘അത്യാഗ്രഹ’വാര്‍ഡില്‍ കാണാന്‍ അല്ലേ!

റീനീ അവനാരാമോന്‍!ആദ്യത്തെ ദിവസം ഇതും കടിച്ചുപിടിച്ച് ജാഡയില്‍ ഇരുന്നു.പിറ്റേ ദിവസം‘ പ്ധൂ’ ന്നൊരു തുപ്പ്.“എന്റെ കൈ തന്നെയാണ് ടേസ്റ്റ്”എന്ന വാശിയില്‍ തന്നെ നില്‍ക്കുകയാണ് അവന്‍.ഈ ശീലം മാറ്റിക്കാന്‍ അടവറിയാന്‍ ആരുടെ ശിഷ്യനാവണം എന്ന അന്വേഷണത്തിലാണ് ഞാന്‍ :-))

10:03 AM  
Blogger Unknown said...

ചന്തു ഏട്ടാ,
ആ കുഞ്ഞുമുഖം എനിക്കും ഒന്ന് ശരിക്കും കാണണം എന്ന് തോന്നിയിട്ടുണ്ട്.

ഇനി എന്റെ പൊന്നു മോന്‍ വിരല്‍ വായിലിട്ടാല്‍ ആദി ചേട്ടന്റെ (എന്റെ ആണ് ശരിക്ക് വേണ്ടത്, പക്ഷേ ഈ പ്രായത്തില്‍ താങ്ങില്ല) ബ്ലോഗ് വായിച്ച് കേള്‍പ്പിക്കും എന്ന് വിരട്ടി നോക്കൂ. മാറാന്‍ സാധ്യതയുണ്ട്.

10:11 AM  

Post a Comment

<< Home