Monday, October 23, 2006

അച്ഛന്‍ കഥകള്‍.‘എപ്പിഡോസ്‘-1



ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറയാന്‍ മിടുക്കനാണ് അച്ഛന്‍.( അതങ്ങനെയല്ലേ വരൂ.ആരുടെയാ അച്ഛന്‍!)

പുതിയ കൈനെറ്റിക് ഹോണ്ട സ്കൂട്ടര്‍ വാങ്ങിയ സമയം.എന്നേം ചേച്ചിയേയും അതിന്റെ ഏഴയലത്ത് അടുപ്പിക്കാതെ ‘തണലില്‍ വച്ചാല്‍ തേങ്ങാവീഴും പോര്‍ച്ചില്‍ വച്ചാല്‍ പൂച്ച മാന്തും’ എന്ന രീതിയില്‍ ആ വണ്ടി കൊണ്ടു നടക്കുന്ന സമയം.ഈ ശകടത്തേല്‍ ഒന്നു ചുറ്റാനുള്ള അനുവാദത്തിനായി അച്ഛനെ സോപ്പിടാനുള്ള അടവുകളായ ‘കാലുതിരുമ്മല്‍ മുതുകു മാന്തല്‍’ തുടങ്ങിയ സ്നേഹ പ്രകടനങ്ങളൊക്കെ ഞാന്‍ നടത്തുന്നുണ്ട്. എവിടെ ! എന്റെ കയ്യില്‍ തഴമ്പ് വീണതു മിച്ചം.അച്ഛന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല.

അങ്ങിനെ ഇരിയ്ക്കെ ഒരു ദിവസം രാവിലെ ചേച്ചി ഒരു പ്രഖ്യാപനം നടത്തി. “ അച്ഛാ.. ഞാന്‍ ഇന്നു കോളേജില്‍ പോകുന്നത് കൈനെറ്റിക്കില്‍ ആയിരിക്കും”.അച്ഛന്റെ മറുപടിയും പെട്ടന്നായിരുന്നു. “അതെ എന്റെ മകള്‍ ഇന്നു കോളേജില്‍ പോകുന്നത് കൈ നെറ്റിയ്ക്ക്വച്ചായിരിക്കും”.!!!

16 Comments:

Blogger ചന്തു said...

അച്ഛന്‍ കഥകള്‍.‘എപ്പിഡോസ്‘-1.

അച്ഛന്‍ പറഞ്ഞ ചില തമാശകള്‍,അച്ഛനു പറ്റിയ ചില അക്കിടികള്‍, ഇതെല്ലാം ഒന്നു ബ്ലോഗാം എന്നു വിചാരിക്കുന്നു.

ഈ പോസ്റ്റ് വായിച്ചുനോക്കൂ.

12:06 PM  
Blogger Siju | സിജു said...

കൊള്ളാം
അടുത്ത ഭാഗങ്ങളും ഉടന്‍ തന്നെ വരുമെന്നു പ്രതീക്ഷിക്കുന്നു.
പിന്നെ ഒരനുഗ്രഹീത കലാകാരന്റെ മകനാണെന്നറിഞ്ഞതില്‍ സന്തോഷം
"കനക ചിലങ്ക കിലുങ്ങി കിലുങ്ങി" എന്ന പാട്ടു എപ്പോള്‍ കേട്ടാലും അദ്ദേഹത്തെയാണു ഓര്‍മ വരിക.

1:17 PM  
Blogger Kiranz..!! said...

ചന്തൂ‍...തകര്‍പ്പന്‍ തുടക്കം..,പിന്നെ..അച്ചനെ മാത്രം പിടിക്കണ്ട..! മകനു പറ്റിയ അമളികളും ഉള്‍പ്പെടുത്തുന്നതില്‍ ഒരു വൈഷമ്യക്കുറവില്ലായ്മക്കുറവ് വേണ്ട..യേത്..! :)

1:26 PM  
Blogger സൂര്യോദയം said...

സമാനമായ മറ്റൊന്ന് കേട്ടിട്ടുണ്ട്‌...

'ഏതാണ്‌ ഉപയോഗിക്കുന്ന ഫാന്‍? 'ഖെയ്‌ താന്‍ ഫാന്‍' ആണോ?

'അതെ... കൈ താന്‍ ഫാന്‍'

1:45 PM  
Blogger Sreejith K. said...

ഉരുളക്കുപ്പേരി ആര്‍ട്ട്സ് അന്റ് സയന്‍സ് കോളേജിലാണോ അച്ഛന്‍ പഠിച്ചിരുന്നത്? കൂടുതല്‍ കഥകള്‍ കേള്‍ക്കട്ടെ.

2:53 PM  
Blogger ലിഡിയ said...

നുറുങ്ങ് രസിച്ചു ചന്തൂ, ആദിത്യന്‍ എന്തൊക്കെ നോട്ടു ചെയ്യുന്നുണ്ടെന്ന് കരുതിയിരുന്നോളൂ കെട്ടൊ..

;-)

-പാര്‍വതി.

3:14 PM  
Blogger Aravishiva said...

കൊള്ളാല്ലോ..അച്ഛന്‍..കഥകളിനിയും പോരട്ടെ..

3:16 PM  
Blogger വേണു venu said...

തമാശകള്‍ പോരട്ടെ,അച്ഛനു പറ്റിയ ചില അക്കിടികള്‍ വേണോ ചന്തൂ.

4:10 PM  
Blogger ഉത്സവം : Ulsavam said...

കൊള്ളാം :-)
ഇനിയും പോരട്ടെ കൂടുതല്‍ കഥകള്‍

4:42 PM  
Blogger അമല്‍ | Amal (വാവക്കാടന്‍) said...

ചന്തൂ,

അടിപൊളി!!

ജഗന്നാഥന്‍ ചേട്ടനെ അന്വേഷിച്ചതായി പറയണം.
ചന്തുവിന്റെ കയ്യില്‍ നിന്ന് കിടു സാധനങ്ങള്‍(അതേ ഉള്ളൂ എന്നറിയാം) മാത്രമേ ഇനി ഇറക്കാവൂ
കാരണം: ചന്തു അറിയപ്പെടുന്ന ഒരു കലാകാരന്റെ മകനാണ്‌..

ആശംസകള്‍

12:31 PM  
Blogger Kalesh Kumar said...

ചന്തൂസേ, കിടിലന്‍ വിറ്റ്! :))
ഇതുപോലെ ഒരുപാടെണ്ണം സ്റ്റോക്കുണ്ടാകുമെന്നറിയാം - ഓരോന്നായി പോരട്ടെ!

5:45 PM  
Blogger Rasheed Chalil said...

ചന്തൂ കൊള്ളാം... ഇനിയും വരട്ടേ...

7:50 AM  
Blogger മുസാഫിര്‍ said...

തുടങ്ങി അല്ലെ , നന്നായി.രസകരമായിട്ടുണ്ടു.

3:20 PM  
Blogger Kaippally said...

അച്ഛനെ കണ്ടതില്‍ സന്തോഷം.

അങ്ങനെ പോരട്ടെ കഥകള്‍ ഓരോന്നായി.

9:27 AM  
Blogger ഏറനാടന്‍ said...

ചന്തുവേട്ടന്‍ മരുഭൂമി വിട്ടുപോയാലും ബൂലോഗഭൂമി വിടരുത്‌. അച്ഛനോട്‌ പ്രത്യേകം അന്വേഷണം അറിയിക്കണം.

(ഓ:ടോ:- ഒരു ശബ്‌ദ തൊഴിലാളിയാവാന്‍ തോന്നിയ ഞാന്‍ പലയിടത്തും മുട്ടിനോക്കിയെങ്കിലും "ഈ ശബ്‌ദം താങ്ങാന്‍ പറ്റുന്ന മൈക്കും സ്‌പീക്കറും നിലവിലില്ല" എന്നറിഞ്ഞ്‌ നിരാശനായി. ഒടുവില്‍ ജഗന്നാഥന്‍സാര്‍ നടത്തുന്ന ഡബ്ബിംഗ്‌ സ്ക്കൂളില്‍ വിളിച്ചപ്പോളാണ്‌ സന്തോഷമായത്‌, അദ്ധേഹം എന്നെ ആശ്വസിപ്പിച്ചു. പക്ഷെ സാഹചര്യങ്ങളാല്‍ അന്ന് പഠിക്കാനായില്ല)

12:28 PM  
Blogger സുല്‍ |Sul said...

ചന്തു അതെന്തായാലും നന്നായി. ആരുടെയാ അച്ചന്‍ ആരുടെയാ മോന്‍ അല്ലെ ചന്തുവെ.

2:27 PM  

Post a Comment

<< Home