Tuesday, October 31, 2006

യു. എ. ഇ.യോട് വിട !

യു.എ.ഇ.യിലെ പ്രിയ ബൂലോഗരേ.
ഞാന്‍ ഒരു പറിച്ചുനടലിന് വിധേയനാകുകയാണ്.എട്ടുവര്‍ഷത്തിലേറെയായ പ്രവാസ ജീവിതത്തിന് അവസാനമാകുന്നു.ഈ വരുന്ന നവംബര്‍ 22ന് ഞാന്‍ കേരളത്തിലേയ്ക്കു മടങ്ങുന്നു.സമരങ്ങളും,ഹര്‍ത്താലും,അമ്പലമണിയും,തുറക്കുമ്പോള്‍ കാറ്റൂതുന്ന ‘ടാപ്പും’,ഓട്ടോയുടെ കുടുക്കവും,റോഡിലെ ഗട്ടറും,പവര്‍കട്ടും എല്ലാം എനിക്കു തിരിച്ചുകിട്ടുന്നു.
നട്ടിലേയ്ക്കു പോകുന്ന സന്തോഷം ഒരുവശത്തുണ്ടെങ്കിലും പ്രിയപ്പെട്ട ഒരുപാടു കൂട്ടുകാരെ പിരിയുന്ന വിഷമം നല്ലതുപോലെയുണ്ട്.ശബ്ദത്തിലൂടെ മാത്രമുള്ള പരിചയമാണ് പലരോടുമുള്ളത് എങ്കിലും ശക്തമാണ് ആബന്ധങ്ങള്‍. “ഒന്ന് നഷ്ടപ്പെടുത്താതെ മറ്റൊന്ന് നേടാന്‍ കഴിയില്ല” എന്ന സത്യം മനസ്സിലാക്കുന്നു.എങ്കിലും മനസ്സില്‍ എവിടെയോ ഒരു വിങ്ങല്‍.
ഈ ബൂലോഗത്തില്‍ എനിക്ക് കിട്ടിയ സ്നേഹത്തിന് റേഡിയോ തന്നെയാണ് ഒരു കാരണം എന്ന് എനിക്ക് നന്നായി അറിയാം.നാട്ടിലായാലും റേഡിയോ തന്നെയാണ് എന്റെ മാദ്ധ്യമം.കൂടുതല്‍ വിശേഷങ്ങള്‍ നാട്ടില്‍ ചെന്നിട്ട് അറിയിക്കാം.
യു.എ.യി. മീറ്റിന് എല്ലവരേയും കാണാമെന്ന വിശ്വാസത്തോടെ,
നിങ്ങളുടെ സ്വന്തം ‘ചതിക്കാത്ത’ ചന്തു.


29 Comments:

Blogger ചന്തു said...

യു.എ.ഇ.യിലെ പ്രിയ ബൂലോഗരേ.

ഞാന്‍ ഒരു പറിച്ചുനടലിന് വിധേയനാകുകയാണ്.എട്ടുവര്‍ഷത്തിലേറെയായ പ്രവാസ ജീവിതത്തിന് അവസാനമാകുന്നു.ഈ വരുന്ന നവംബര്‍ 22ന് ഞാന്‍ കേരളത്തിലേയ്ക്കു മടങ്ങുന്നു.

12:13 PM  
Blogger sreeni sreedharan said...

ഇങ്ങോട്ട് പോരേ, ഞങ്ങളും കൂടി കേള്‍ക്കട്ടെ ശബ്ദം...

12:19 PM  
Blogger ചില നേരത്ത്.. said...

ചന്തു.
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
‘അകലേ‘ എന്ന സിനിമയിലെ ഗാനം ജോലി കഴിഞ്ഞുള്ള സമയത്ത് ഇടയ്ക്കിടക്ക് കേള്‍ക്കാറുണ്ട്. റേഡിയോ അവതരാകരെ കുറിച്ചധികമറിയില്ലെങ്കിലും ചന്തുവിനെ അത് വഴി അറിയാന്‍ കഴിഞ്ഞു.
നന്ദി.
(മീറ്റിനു കാണാം)

12:20 PM  
Blogger സൂര്യോദയം said...

ചന്തുവിന്‌ എല്ലാ ഭാവുകങ്ങളും ഒപ്പം സ്വാഗതവും...

12:30 PM  
Blogger പട്ടേരി l Patteri said...

എല്ലാ നന്മകളും നേരുന്നു
മീറ്റില്‍ മീറ്റാം ...
ചീറ്റ് ചെയ്യാത്ത ചന്തുവുമായി അവിടെ ചാറ്റാം .:)
വെയ്‌മുടി ചാമീ.....:)

12:31 PM  
Blogger ഏറനാടന്‍ said...

ചന്തു പോകരുതെന്ന് തന്നെയായിരിക്കും ഒട്ടുമിക്ക പ്രവാസി (റേഡിയോ) ശ്രോതാക്കളും ആശിക്കുക. പക്ഷെ ആ സ്വരം ഞങ്ങള്‍ക്കിനി കേള്‍ക്കണമെങ്കില്‍ നാട്ടില്‍ ലീവിനുവരുമ്പോള്‍ മാത്രമായിരിക്കും.

12:33 PM  
Blogger asdfasdf asfdasdf said...

എല്ലാ ഭാവുകങ്ങളും..

12:35 PM  
Blogger Rasheed Chalil said...

ചന്തൂ എല്ലാ ഭാവുകങ്ങളും നേരുന്നു.

12:36 PM  
Blogger Mubarak Merchant said...

ചന്തുവേട്ടാ, ബെസ്റ്റ് വിഷസ്.
ഞങ്ങളിനി ചന്തുവേട്ടനെ കേള്‍ക്കുക മനോരമയിലോ അതോ മാതൃഭൂമിയിലോ?

12:56 PM  
Blogger Kalesh Kumar said...

ചന്തു ഗള്‍ഫിലൊതുങ്ങിക്കൂടാനുള്ളവനല്ല.

ഉയരങ്ങളിലേക്ക് കുതിക്കേണ്ടവനാ.
ഗള്‍ഫില്‍ നില്‍ക്കുന്നത് ഉയര്‍ച്ചയിലേക്ക് ഉള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്.

ഉയരങ്ങളിലേക്ക് പറക്കൂ....
എല്ലാ ഭാവുകങ്ങളും!

(മീറ്റിന് കാണാം)

12:59 PM  
Blogger കുറുമാന്‍ said...

ചന്തുവിന്നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഒപ്പം നാട്ടിലുള്ള ബ്ലോഗര്‍മര്‍ക്കും, ബ്ലോഗാത്തവന്മാര്‍ക്കും ഇനി മുതല്‍ താങ്കളുടെ ശബ്ദം റേഡിയോവിലൂടേ ശ്രവിക്കാമല്ലോ എന്നോര്‍ക്കുമ്പോള്‍ അതും ഒരു സന്തോഷം.

അപ്പോ പത്താം തിയതി മീറ്റിന്നു കാണാം..

1:07 PM  
Blogger വേണു venu said...

എല്ലാ ഭാവുകങ്ങളും നേരുന്നു...

1:12 PM  
Blogger Radheyan said...

ചന്തു, ആശംസകള്‍, ഇനിയിപ്പോള്‍ റേഡിയോ കേള്‍ക്കണ്ടല്ലോ. ആ‍കെകൂടി കൊള്ളാവുന്ന ഒരു അവതാരകന്‍ ചന്തുവായിരുന്നു,സുഖിപ്പീരല്ല.

മീറ്റിന് കാണാം,

1:38 PM  
Blogger Siju | സിജു said...

അപ്പോ നാട്ടില്‍ ഏതു എഫ് എമ്മിലേക്കാണ്
ഏതായാലും ബ്ലോഗില്‍ ഉണ്ടാകുമല്ലോ..
qw_er_ty

1:44 PM  
Blogger ചന്തു said...

ബൂലോഗത്തിന്റെ ഒരു മൂലയില്‍ തീര്‍ച്ചയായും ഞാന്‍ ഉണ്ടാകും.ഞാന്‍ പോകുന്ന റേഡിയോയില്‍ ‘ഇന്റെര്‍നെറ്റ്’ വഴി കേള്‍ക്കാനുള്ള വകുപ്പ് ഉണ്ടാ‍്കും.ഉറപ്പ്.

2:04 PM  
Blogger സുല്‍ |Sul said...

ഭാവുകങ്ങള്‍.

2:18 PM  
Blogger പരസ്പരം said...

താങ്കളുടെ ബ്ലോഗില്‍ ഇതു വരെ കമന്റിയിട്ടില്ലെങ്കിലും ഏകദേശം 2001 മുതല്‍ താങ്കളുടെ റേഡിയോ പരിപാടികളുടെ ശ്രോതാവായിരുന്നു. അന്ന് രാവിലെ ഏഴുമണി മുതലുള്ള താങ്കളുടെ സ്വരം മനസ്സിനൊരുപാട് സന്തോഷം പകര്‍ന്ന് തന്നിട്ടുണ്ട്. സ്വന്തം നാട്ടില്‍ ജീവിക്കുവാന്‍ പറ്റുക എന്നത് ഏതൊരു മനുഷ്യന്റെയും ഒരു ഭാഗ്യമാണ്. ചന്തു ഇവിടെ നിന്നുപോകുമ്പോള്‍ താങ്കളൊരു ഭാഗ്യവാനായി മാറുകയും, പ്രവാസിയായി തുടരേണ്ടി വരുന്ന നിര്‍ഭാഗ്യവാനായ ഞാന്‍ ഒരു അസൂയാലുവായി മാറുകയും ചെയ്യുന്നു. നഷ്ടപ്പെട്ട ആ മരതകപ്പച്ചയും, പുഴകളും, മഴയുമെല്ലാം ഇനി തിരിച്ചു കിട്ടുകയാണല്ലോ. ഒപ്പം പരദേശിയായി പാര്‍ത്ത ഒരു ദേശത്തിന്റെ കുറെ ഓര്‍മ്മകളും. ഇനി ഈ ശബ്ദം കേരളത്തിലെ നിരത്തുകളില്‍ എവിടെയെങ്കിലും മാതൃഭൂമിയിലൂടെയോ മനോരമയിലൂടെയോ കേള്‍ക്കാനാനിടയാകട്ടെ എന്നാഗ്രഹിക്കുന്നു. ചന്തുവിന് ഈ പറിച്ചു നടലില്‍ കൂടുതല്‍ ആഴത്തില്‍ വേരുകളൂന്നി വളരുവാന്‍ ഈശ്വരന്‍ കരുത്തു നല്‍കട്ടെ. നന്മകള്‍ നേരുന്നു... എല്ലാവിധ ഭാവുകങ്ങളും.

2:30 PM  
Blogger ചന്തു said...

പരസ്പരം..ഒരുപാട് സന്തോഷം നല്ല വാക്കുകള്‍ക്ക്.

3:58 PM  
Blogger Unknown said...

എല്ലാ നന്മകളും നേരുന്നു

4:25 PM  
Blogger മുസ്തഫ|musthapha said...

എല്ലാ വിധ ഭാവുകങ്ങളും നേരുന്നു... അപ്പോ മീറ്റിനു കാണാം - ഇന്‍ഷാ അള്ളാ!

4:29 PM  
Blogger ഡാലി said...

നാട്ടിലേയ്ക്ക് പോകല്‍, ഏറ്റവും സന്തോഷമുള്ള ഒരു കാര്യം. ചന്തൂനും കുടുംബത്തിനും എല്ലാവിധ നന്മകളും ആശംസിക്കുന്നു.

5:19 PM  
Blogger ബെന്യാമിന്‍ said...

ചന്തൂ,
മിക്കവരും പറഞ്ഞതുപോലെ എനിക്കുമുണ്ട്‌ അസൂയ. താങ്കളെ നേരത്തെ സ്ഥിരമായി കേള്‍ക്കുമായിരുന്നു, പിന്നെ എഫ്‌.എം. ലേക്ക്‌ മാറിയതോടെ ഞങ്ങള്‍ ബഹ്‌റൈനിലുള്ളവര്‍ക്ക്‌ താങ്കളുടെ ശബ്ദം പരസ്യത്തില്‍ മാത്രം കേള്‍ക്കേണ്ട സ്ഥിതിയായിരുന്നു. ഗള്‍ഫ്‌ ലോകത്തിന്‌ നല്ലൊരു അവതാരനകനെയും സഹൃദയനേയും നഷ്‌ടപ്പെടുന്നു.
ശരി എവിടെയെങ്കിലും വച്ച്‌ കേട്ടുമുട്ടാം..!!
എല്ലാ ഭാവുകങ്ങളും!

9:08 PM  
Blogger Kaippally said...


ചന്ദുവിനും, രമേശിനും, ഷാനിനും എന്റെ വക ഭാവുകങ്ങള്‍

8:13 PM  
Anonymous Anonymous said...

will miss you chanduetta....

2:38 PM  
Blogger റീനി said...

ചന്തൂ, ഇതെന്തു കളിയാ? നല്ല പാട്ടുകള്‍ ഒക്കെ ഞങ്ങളെ പാടിക്കേള്‍പ്പിച്ച്‌ കൊതിപ്പിച്ചിട്ട്‌ ഇപ്പോള്‍ പാട്ടുപെട്ടിയും മടക്കിപ്പോവുകയാണെന്നോ?

പുതിയ സ്ഥലത്തെത്തിയാലും പാട്ടുകള്‍ പോസ്റ്റുമല്ലോ? ഈ പറിച്ചുനടില്‍ മംഗളകരമായിത്തിരട്ടെ.

അനിയനും കുടുംബത്തിനും ഭാവുകങ്ങള്‍!!!!

9:56 AM  
Blogger Peelikkutty!!!!! said...

എല്ലാ ഭാവുകങ്ങളും.

qw_er_ty

11:40 AM  
Blogger Kiranz..!! said...

ചന്തൂസ്..

സ്വാഗതം ഓതുമീ മലമേടുകള്‍...!!
മന്ദഹാസമണിഞ്ഞു നിങ്ങളെ സ്വന്തമാക്കും കേരളം :)

ചന്തുവിന്റെ സൌണ്ട് ആദ്യമായി കേള്‍ക്കുമ്പോള്‍ വിചാരിച്ചിരുന്നു,ഇവന്‍ ആള്‍ ഒരു കൊച്ച്/വല്യ തരികിട ആണെന്ന്,ഒരു കളമൊഴിപ്പെണ്ണിന്റെയൊപ്പം കുസൃതിപ്പരിപാടികളുമായി വന്നു ആരിലും അസൂയ ഉണ്ടാക്കുന്ന ഒരു റേഡിയോക്കാരന്‍.ആ അഭിപ്രായത്തിനു മാറ്റം ഒന്നും വന്നിട്ടില്ല കേട്ടൊ.:).

ചന്തു നാട്ടില്‍ വരുന്നെന്നു കേട്ടപ്പോള്‍ സന്തോഷമായി.പ്രവാസി ശ്രോതാക്കളുടെ ദുഖം മനസിലാക്കുന്നു.ചെറുതും വലിയതുമായ തരികിട പ്രോഗ്രാമുകളുമായി നാട്ടില്‍ എത്തുന്ന ചന്തൂസിനു സ്വാഗതം..!!

12:15 AM  
Blogger പട്ടേരി l Patteri said...

This comment has been removed by a blog administrator.

12:09 PM  
Blogger പട്ടേരി l Patteri said...

അകലേക്ക് പോകുകയണല്ലേ......

ഇനിയിപ്പൊ ആ കരോക്കെ വേണമല്ലോ...ലുലുവില്‍ ഷോപ്പിങ്ങിനു വരുമ്പോ കൊണ്ടുവരണേ എന്നൊക്കെ ആരോടാ പറയുക :(
വലിയ കലാകാരനായി ദുബായില്‍ സ്റ്റേജ് ഷോവിനൊക്കെ വരുമ്പോ നമുക്കു വീണ്ടും
ഈ പാട്ടൊക്കെ പാടാം അല്ലെ

എന്റെ വക ഒരു ചിത്രം സമ്മാനം :)
ബോണ്‍ വൊയേജ്
യാത്രയാവും യാനപാത്രം ദൂരെ മായവേ...
we will miss u

12:39 PM  

Post a Comment

<< Home