Tuesday, January 09, 2007

അച്ഛന്‍ കഥകള്‍‌‌-ഭാഗം-2

ഞാന്‍ യു.എ.ഇ-യില്‍ റേഡിയോയില്‍ എത്തിയ സമയം.കൃത്യമായിപറഞ്ഞാല്‍ 1998 കാലഘട്ടം.പരിപാടികള്‍ അവതരിപ്പിച്ച്‌ തുടങ്ങി കുറച്ചുനാളുകള്‍ക്കുള്ളില്‍ത്തന്നെ ദൈവാനുഗ്രഹം കൊണ്ട്‌ ശ്രോതാക്കളുടെ ഇഷ്ടം നേടാന്‍ കഴിഞ്ഞു.അങ്ങിനെയിരിക്കെ ഒരു സുപ്രഭാതത്തില്‍ ഓഫീസില്‍ എത്തിയ എന്നെ കാത്ത്‌ ഒരു കത്ത്‌ മേശയില്‍ കുത്തിയിരിക്കുന്നു.കുത്തിയിരിക്കുന്ന കത്തിനെ പൊട്ടിച്ചു വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടി.ഒരുഗ്രന്‍ പ്രണയലേഖനം.എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.ഒന്നുകൂടി നോക്കി.അതെ അതൊരു പ്രണയലേഖനം തന്നെ.സ്വാഭാവികമായും അടുത്ത 'ലുക്ക്‌' ഫ്രം അഡ്രസ്സിലേയ്ക്കു പാളി.അവിടെ പേരിനു പകരം രണ്ട്‌ കണ്ണുകളുടെപടം.ആരാധിക പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നു ചുരുക്കം.അപ്പോഴേയ്ക്കും എന്റെ ചുറ്റും സഹപ്രവര്‍ത്തകര്‍ കൂടിയിരുന്നു.സാധാരണ ഓഫീസില്‍ എത്തിയാല്‍ ഉടന്‍ ബഹളം തുടങ്ങുന്ന ഞാന്‍ അന്ന് ' സൈ ലന്റ്‌'ആയതിന്റെ കാരണം തേടിവന്ന അവര്‍ കണ്ടത്‌ ടോം ആന്‍ഡ്‌ ജെറിയില്‍ കാമുകിപ്പൂച്ചയെ കാണുമ്പോള്‍ കണ്ട്രോള്‍ വിട്ടു നില്‍ക്കുന്ന ടോം പൂച്ചയെപ്പോലെ നില്‍ക്കുന്ന എന്നെയാണ്‌.ഞൊടിയിടയില്‍ ആ പ്രേമലേഖനം അവരുടെ കൈകളില്‍ എത്തി.പിന്നെ അവരുടെ ഭാവനയില്‍ ഈ പെണ്‍കുട്ടിയെ വര്‍ണിക്കാന്‍ തുടങ്ങി.എനിക്കു സഹിക്കുമോ ? ഒന്നുമില്ലെങ്കിലും എനിക്ക്‌ പ്രണയലേഖനം എഴുതിയ കുട്ടിയല്ലേ !എന്നിലെ പുരുഷസിംഹം ഏതാണ്ടൊക്കെ കുടഞ്ഞെഴുന്നേറ്റു.പിന്നെ നടന്നതൊരു പോരാട്ടം.അതിനൊടുവില്‍ കീറിപ്പറിഞ്ഞിട്ടാണെങ്കിലും ആ പേപ്പര്‍ കഷണം എന്റെ കയ്യില്‍ കിട്ടി.ഹോ.എന്തായിരുന്നു ആശ്വാസം !പിന്നെ ഇത്തരം കത്തുകള്‍ ആഴ്ച്ചയില്‍ മൂന്ന് എന്ന രീതിയില്‍ വരാന്‍ തുടങ്ങി.അന്നു വരെ പ്രേമത്തിനെതിരായിരുന്ന ഞാന്‍ ചക്കയരക്കില്‍ ഈച്ച എന്നപോലെ ഈകത്തുകളില്‍ ഒട്ടാന്‍ തുടങ്ങി."ഇന്നലെ വാരെ ഞാന്‍ വറതം (വ്രതം) നോട്ടിരുന്നത്‌ എന്റെ നമ്മയ്ക്കു തന്നെയായിരുന്നു.എന്നാല്‍ ഇപ്പോള്‍ എന്റെ വറതങ്ങളെല്ലാം എന്റെ ചന്തുവിനു വേണ്ടിയാ.." എന്ന് അറിയുന്ന മലയാളത്തില്‍ കഷടപ്പെട്ട്‌ ആകൊച്ച്‌ എഴുതുമ്പോള്‍ ഞാന്‍ ഒട്ടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

അങ്ങിനെയിരിക്കുമ്പോള്‍ ഒരു ദിവസംവീട്ടില്‍ നിന്നും അമ്മയുടെ ഫോണ്‍ വന്നു.വീട്ടില്‍ നിന്നാണെന്നു കണ്ടതും എന്റെ ഒരുസഹപ്രവര്‍ത്തക ചാടിവീണ്‌ ഫോണ്‍ കൈയ്ക്കലാക്കി.എനിക്ക്‌ ഒരു ഗ്യാപ്‌ കിട്ടുന്നതിനുമുന്‍പ്‌ തന്നെ എന്റെ പ്രേമലേഖനക്കഥ മുഴുവന്‍ അമ്മയോട്‌ വിളമ്പി.എന്നിട്ട്‌ ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ത്തുകൊണ്ട്‌ ഫോണ്‍ എന്റെ കയ്യിലേയ്ക്ക്‌ തന്നു.സത്യം പറഞ്ഞാല്‍ അന്ന് യു.എ.യില്‍ ഓടുന്ന എല്ല വണ്ടികളോടും എനിക്ക്‌ ദേഷ്യം തോന്നി.'വെറുതേ ഓടുന്ന വഴിക്ക്‌ ഈ സഹയുടെ പുറത്തുകൂടി ഓടിയിരുന്നെങ്കില്‍ എനിക്ക്‌ ഇങ്ങനെ ഒരു പാര വരില്ലായിരുന്നല്ലോ.' എന്തായാലും ഞാന്‍ ഫോണ്‍ എടുത്തു.അമ്മയ്ക്ക്‌ ഭയങ്കര ഗൗരവം."ദേ അച്ഛനു കൊടുക്കാം" എന്നുപറഞ്ഞ്‌ ഫോണ്‍ അച്ഛനു കൈമാറി.അച്ഛനോട്‌ ഞാന്‍ മൊഴിഞ്ഞു."അച്ഛാ മിക്കവാറും മകന്‍ കൈവിട്ട്‌ പോകും.ദേ സ്ഥിരമായി പ്രേമലേഖനമൊക്കെ വരുന്നുണ്ട്‌".പക്ഷെ ഈ ഞെട്ടിക്കുന്ന വാര്‍ത്തകേട്ടിട്ടിട്ടും അച്ഛനില്‍ ഭാവഭേദമൊന്നും കണ്ടില്ല."എടാ ഇപ്രാവിശ്യമെങ്കിലും നിന്റെ വണ്ടിയുടേയും ഇന്‍ഷുറന്‍സിന്റേയും കാശയച്ചുതരണം.രണ്ടുമൂന്നു മാസമായി നീ എന്നെ പറ്റിക്കുന്നു." അച്ഛന്‍ കാശില്‍ പിടുത്തമിട്ടു.ഞാന്‍ വിടുമോ! കാശിന്റെ കാര്യം അച്ഛന്‍ ചോദിക്കുകയും ചെയ്യരുത്‌ പ്രേമലേഖനത്തിന്റെ കാര്യം അറിയിക്കുകയും വേണം.വീണ്ടും ഞാന്‍ എടുത്തുചോദിച്ചു. "അല്ലച്ഛാ എനിക്ക്‌ സ്ഥിരമായി ഒരു കുട്ടി പ്രേമലേഖനം അയയ്ക്കുന്നു.ഞാന്‍ എന്തുചെയ്യണം? അച്ഛന്റെ മറുപടിയും പെട്ടന്നായിരുന്നു. "ഓ..അതിനു നീ ഒന്നും ചെയ്യണമെന്നില്ല.നിന്നെ ഒന്ന് നേരിട്ടു കാണുമ്പോള്‍ അതു താനേ നിന്നോളും"..
തൊട്ടു മുന്നിലിരുന്ന കണ്ണാടിയില്‍ അപ്പോള്‍ ഞാന്‍ കണ്ട പ്രതിബിംബത്തിന്‌'ഇഞ്ചി തിന്ന' ഒരു ഛായ ഉണ്ടായിരുന്നോ ??

വാല്‍ക്കഷണം: അച്ഛന്‍ പറഞ്ഞതുപോലെ..എന്നെ എവിടെയോവച്ച്‌ ആകുട്ടി കണ്ടിട്ടുണ്ടാകണം.അതിനു ശേഷം ഇന്നു വരെ പിന്നെ 'ആ' പ്രേമലേഖനം എന്നെ തേടിവന്നിട്ടില്ല.

31 Comments:

Blogger ചന്തു said...

അച്ഛന്‍ മകനോട് പറഞ്ഞത് !! അച്ഛന്‍ കഥകളുടെ രണ്ടാം ഭാഗം..

ഇന്ന് അച്ഛന്റെ ‘ഹാപ്പി ബര്‍ത്ത് ഡേ’യാ..

10:26 AM  
Blogger Rasheed Chalil said...

ഇനിയും ഒരുപാട് കാലം ആരോഗ്യവായി അദ്ദേഹം ഉണ്ടാവട്ടേ എന്ന് ആശംസിക്കുന്നു.

നല്ല അച്ഛന്‍.

10:38 AM  
Blogger ഏറനാടന്‍ said...

ജഗന്നാഥനവര്‍കള്‍ ഇനിയും ആയുരാരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കുവാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.

10:46 AM  
Blogger സു | Su said...

കഥ വായിച്ചു. ഇനിയും ഇത്തരം നല്ല ഉപദേശങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

പിറന്നാളാശംസകള്‍ അച്ഛന്. :)

10:50 AM  
Blogger Peelikkutty!!!!! said...

ദൂരദര്‍‌ശന്‍ കാണാന്‍ തോടങ്ങിയപ്പൊഴേ അറിയുന്ന ആളാ ചന്തൂന്റെ അച്ഛനെ..ഇപ്രാവശ്യം ദൂരദര്‍‌ശന്റെ ആദരിക്കല്‍ ചടങ്ങിലും കണ്ടിരുന്നു(ടീ വീ ലാണെ!)..അച്ഛന് എന്റെ വക ഒരു ഹായ് ഉം ഹാപ്പി ബര്‍ത്ഡെ യും:)

ഓ.ടോ;ചന്തു വിശ്വസിക്ക്വൊന്നറിയില്ല..ഇന്നു രാവിലെ എന്റെ പഴയ ഒരു പോസ്റ്റിലെ വള്ളി പിടിച്ച് ഇവിടെ വന്നിരുന്നു..ന്നിട്ട് അച്ഛന്‍ കഥകള്‍-1 വായിച്ച് ഫോട്ടം കണ്ട്..ദെന്താ കഥകള്‍-2 കാണാത്തെ..ഹൊ നാട്ടിലാണല്ലൊ.. തിരക്കായിരിക്കും..ഹേയ് അപ്പൊ മേലെ ഒരു എലി പോസ്റ്റ് ഉണ്ടല്ലൊ..ഇങ്ങനൊക്കെ വിചാരിച്ച് തിരിച്ചു പോയതാ..!

11:09 AM  
Blogger ദേവന്‍ said...

ചന്തൂന്റച്ഛന്‌ പിറന്നാളാശംസകള്‍. ഈ പിറന്നാള്‍ അച്ഛനോടൊത്താക്കിയ ചന്തുവിനും ആശംസകള്‍.

11:16 AM  
Blogger കണ്ണൂരാന്‍ - KANNURAN said...

അച്ഛന്‍ എന്തായാലും മോനെ പോലെയല്ല.. താന്‍ ഭാഗ്യവാന്‍ തന്നെ..

11:25 AM  
Blogger നന്ദു said...

ചന്തൂ, അച്ചനു ജന്മദിനാശംസകള്‍ നേരുന്നു.

11:34 AM  
Blogger കണ്ണൂസ്‌ said...

ചന്തു, പോവുന്നതിനു നേരില്‍ കാണാന്‍ പറ്റിയില്ല. നാട്ടില്‍ സുഖമെന്ന് വിശ്വ.

ജഗന്നാഥന്‍ സര്‍-ന്‌ പിറന്നാളാശംസകള്‍.

ചന്തുവും വിദ്യയും ഒക്കെ പോയി പുതിയ ആള്‍ക്കാര്‍ വന്നപ്പോള്‍ റേഡിയോ ഏഷ്യ ഉറങ്ങിയ പോലെയായി. പഴയ ആ ഗും ഇല്ല. രമേശിനേയും അഞ്ജനയേയും ഒന്നും ഇപ്പോള്‍ കേള്‍ക്കാനില്ലല്ലോ. അവരും പോയോ?

ഓ.ടോ: ചന്തുവിന്‌ പ്രേമലേഖനം അയച്ച ആളെ എനിക്കറിയാം. ;-)

11:36 AM  
Blogger സുല്‍ |Sul said...

ചന്തുവേ നാട്ടില്‍ സൌഖ്യമാ?

അച്ഛന്‍ പറഞ്ഞത് പൊലിപ്പിച്ചു പറഞ്ഞ് ഫലിപ്പിച്ച മകന്‍. നല്ല എഴുത്ത്.

അച്ഛന് ‘ഹാപി ബര്‍ത്ത് ഡേ ടു യു’

-സുല്‍

11:53 AM  
Blogger Areekkodan | അരീക്കോടന്‍ said...

ഒരുപാട് കാലം ആരോഗ്യവായി അദ്ദേഹം ഉണ്ടാവട്ടേ

12:01 PM  
Blogger krish | കൃഷ് said...

ചന്തുവിന്റെ അച്ചന്‌ ആശംസകള്‍.
ചന്തുവേ.. ഓഫീസിലെ 'സഹ'ന്മാറോട്‌ തിരക്കിയിരുന്നോ..അജ്ഞാത പ്രണയിനിയുടെ കത്തുവരാത്തതിന്‍ കാരണം.. അതോ വല്ല 'സഹ' തന്നെയാണോ പറ്റിക്കാനായി ഇതു തുടങ്ങിയത്‌?

കൃഷ്‌ | krish

12:13 PM  
Blogger കുറുമാന്‍ said...

കഥ ഇനിയും തുടരട്ടെ (ഗ്യാപ്പില്ലാതെ)

ജഗന്നാഥന്‍ സാറിന്നു പിറന്നാളാശംസകള്‍.

ഓ ടോ : ചന്തൂ, കണ്ണൂസ് പറഞ്ഞതു കേട്ടോ? വളരെ നിര്‍ബന്ധിച്ചതിന്നു ശേഷമാണ് ആ കത്തയിരുന്നതാരാണെന്ന് കണ്ണൂസ് എന്നോട് പറഞ്ഞത് :)

12:18 PM  
Blogger Kalesh Kumar said...

കലക്കി!

അച്ഛൻ പുലിക്ക് പിറന്നാൾ ആശംസകൾ!

12:27 PM  
Blogger Radheyan said...

ഉടനേ പറയണ്ടേ അച്ഛന്റെ അതേ ഛായയാണ് ചന്തുവിനും എന്ന് എല്ലാവരും പറയുന്നുണ്ടെന്ന്.

എങ്ങനെ പുതിയ ലാവണം? പുതിയ റേഡിയോ ഓണ്‍ലൈനിലുണ്ടോ?

12:45 PM  
Blogger മുസ്തഫ|musthapha said...

ഹഹഹ... അച്ഛന്‍റെ മറുപടി അലക്കന്‍... :))

അച്ഛനു പിറന്നാളാശംസകള്‍ നേരുന്നു.

‘ഓ... അതിനു നീയൊന്നും ചെയ്യണമെന്നില്ല...’ എന്ന ഡയലോഗ് കേട്ടപ്പോള്‍, പണ്ട് കറങ്ങിയടിച്ചിരുന്ന (എക്സ്പെയറി ആയ വിറ്റ് എന്ന് ഇന്ന് ആരോപിക്കപ്പെടാവുന്ന - മുന്‍കൂര്‍ ജാമ്യം) ഒരു ഈമെയിലിലെ വരികളും ഓര്‍മ്മ വന്നു...

ചോ: ഒരു സിംഹത്തിന്‍റെ കൂട്ടില്‍ പെട്ടാല്‍ നിങ്ങളെന്തു ചെയ്യും?

ഉ: നിങ്ങളൊന്നും ചെയ്യേണ്ടതില്ല, ചെയ്യേണ്ടതെല്ലാം സിംഹം ചെയ്തോളും.

12:51 PM  
Blogger ...പാപ്പരാസി... said...

ചന്ദു ചതിച്ച ചതിയാണച്ചാാാ...നന്നായി,ഇതു പോലുള്ള പാര സഹപ്രവര്‍ത്തകര്‍ എല്ലാ ആപ്പീസിലും കാണാം

1:08 PM  
Blogger Siju | സിജു said...

:D
അ ‘ആ’ ഇട്ടിരിക്കുന്നതിന്റെ അര്‍ത്ഥം വേറേയും പ്രേമലേഖന കഥകള്‍ പുറകെ വരുമെന്നാണോ :-)

ഞാനും ഒരു ഹാപ്പി ബര്‍ത്ത്‌ഡേ പറഞ്ഞോട്ടെ

2:42 PM  
Blogger Unknown said...

ചന്തുവേട്ടാ,
ചന്തു നാട്ടാരെ ചതിച്ചാല്‍ ചന്തുവിനെ അഛന്‍ ചതിക്കുമെന്ന് ഇപ്പൊ മനസ്സിലായില്ലേ? :-)

പണ്ട് ഞാന്‍ വൈകുന്നേരം കോളേജില്‍ നിന്ന് വന്നിട്ട് “അഛാ..എനിയ്ക്ക് ഒരു പെങ്കുട്ടി പൂവൊക്കെ തന്ന് ഇഷ്ടാന്ന് പറയുണൂ” എന്ന്‍ പറഞ്ഞ ഒരു കഥയുണ്ട്. പോസ്റ്റാക്കാന്‍ പറ്റുമോന്ന് നോക്കട്ടെ.

ഓടോ: നാട്ടില്‍ സുഖമല്ലേ? :-)

2:53 PM  
Blogger Unknown said...

അയ്യോ,ഹാപ്പി ബര്‍ത്ത്ഡേ പറയാന്‍ വിട്ടു :-)

2:54 PM  
Blogger പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ദില്‍ബുവേ.. അതൊന്ന്‌ വേഗം എഴുതാന്‍ നോക്ക്‌ കുട്ടാ. എന്നട്ട്‌ ബേേണം എനക്ക്‌ അന്നെ രണ്ട്‌ വിമര്‍ഷിക്കാന്‌! ട്ടോ...?

3:14 PM  
Blogger ഉത്സവം : Ulsavam said...

ഹ ഹ ഹ നല്ല കഥ.
ചന്തുവിന്റെ അച്ഛന്‍ പിറന്നളാശംസകള്‍

3:22 PM  
Blogger പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

നന്ദുവിന്റെ 'അവതരണം' പോലെ തന്നെ ഈ എഴുത്തും. അങ്ങനെതന്നെ തുടരട്ടെ.

ജഗന്നാഥന്‍ സാറിനെ ഓര്‍ക്കുമ്പോള്‍ 'പുരാവൃത്തം' സിനിമയിലെ രംഗവും ആ നാടന്‍പാട്ടുമാണ്‌ മനസ്സില്‍ തെളിയുന്നത്‌. അസ്സാധാരണ ശേഷിയുള്ള മുഖാഭിനയം നമ്മുടെ ആശാന്മാര്‍ വേണ്ടുംവണ്ണം ഉപയോഗിച്ചിട്ടുണ്ടോ? ഇല്ലെന്നണ്‌ എന്റെ പക്ഷം. ("അതിനിനി ഞാന്‍ തന്നെ തിരക്കഥയെഴുതി ഒരു പടം പിടിക്കണം" എന്ന്‌ ദാ ഒരു സഹപ്രവര്‍ത്തകന്‍ കമന്റുന്നു. പോടാ ചെക്കാ അവിടുന്ന്‌!)

3:25 PM  
Blogger aneel kumar said...

‘ഹേപ്പി ബെര്‍ത്ത്ഡേ റ്റു യു’
ഇത് മറക്കാതെ സാറിനു കൊടുത്തേയ്ക്കണേ.

3:25 PM  
Blogger അനംഗാരി said...

ഇതാണ് യഥാര്‍ത്ഥ അച്ഛന്‍.മകനെ കുറിച്ച് വ്യക്തമായി അറിയാവുന്ന അച്ഛന്‍.അച്ഛാ നമിച്ചിരിക്കുന്നു.

7:13 PM  
Blogger ചന്തു said...

എല്ലവരുടേയും ആശംസകള്‍ ഉറപ്പായും അച്ഛനു കൈ മാറാം.

കണ്ണൂസേ..അത് ഞാന്‍ കൈവിട്ട കേസാ.
ഡില്‍ബൂ..പോസ്റ്റൂ ആ കഥ.കേള്‍ക്കാന്‍ കൊതിയാകുന്നൂ.

ശിവപ്രസാദ് പറഞ്ഞകാര്യം ഈയിടെ ബിച്ചു തിരുമലയും എന്നോട് പറഞ്ഞിരുന്നു.

1:31 PM  
Blogger Sona said...

ചന്തു..അച്ചനോട് എന്റെ ബിലേറ്റട് ഹാപ്പിബര്‍ത്ത് ഡേ...വിഷ് അറയിക്കണേ..

അതിനു ശേഷം ഇന്നു വരെ പിന്നെ 'ആ' പ്രേമലേഖനം എന്നെ തേടിവന്നിട്ടില്ല!!! ഈ വരികളില്‍ ഒളിഞ്ഞു കിടക്കുന്ന കണ്ണൂനീര്‍ ഞാന്‍ കാണുന്നു ചന്തു...don't do don't do....

എന്തായാലും, ഈ sweet,,chweet..chandune കണ്ടതുകാരണമാവും പ്രണയലേഖനം നിന്നതെന്നു ഞാന്‍ വിശ്വസിക്കില്ലട്ടോ...

6:04 PM  
Blogger ബിന്ദു said...

ഇന്നലെ തരാന്‍ നോക്കിയതാണ് ആശംസകള്‍, ബ്ലോഗ്ഗര്‍ സമ്മതിച്ചില്ല. അതുകൊണ്ട്
ജന്മദിനാശംസകള്‍!!!അച്ഛനു കൊടുക്കണം.
ആ പറഞ്ഞ ഡയലോഗ് ആ സ്വരത്തില്‍ തന്നെ ചെവിയില്‍ മുഴങ്ങുന്നു.:)

6:23 PM  
Blogger വല്യമ്മായി said...

അച്ഛന് ആയുസ്സും ആരോഗ്യവും നല്‍കി ദൈവം അനുഗ്രഹിക്കട്ടെ

6:38 PM  
Blogger Visala Manaskan said...

ചന്തുവേ.. അച്ഛന്റെ ഡയലോഗ് ഒന്നൊന്നര ഡയലോഗായല്ലോ ചുള്ളാ.. ഹഹ..

ആശംസകള്‍ അച്ഛനും മോനും.

2:04 PM  
Blogger yousufpa said...

ചന്തുവിന്റെ രൂപം,എന്റെ മനസ്സില്‍ ഒരു കൊലുന്ന് രൂപമായിരുന്നു;അഛനെപ്പോലെ.
താങ്കളുടെ അഛന്‍ എന്നെ സ്വാധീനിച്ച വ്യക്തിയാണ്.അദ്ദേഹത്തിന്റെ നടന കല തുലോം വ്യത്യസ്ഥമാണ്.
ഞാന്‍ ഒരിക്കല്‍ റാസല്‍ ഖൈമയില്‍ വെച്ച് താങ്കളുടെ അയല്‍ വാസി രാമചന്ദ്രന്‍ സാറുമായി അഛനെ കുറിച്ച് സംസാരിക്കയുണ്ടായിട്ടുണ്ട്.

ഞാന്‍ താങ്കള്‍ക്ക് സ്ഥിരമായി ദൂത് അയക്കാറുള്ള സലീമിന്റെ ചേട്ടനാണ്.

9:34 AM  

Post a Comment

<< Home