Thursday, January 01, 2009

മമ്മൂട്ടിയെ തോല്‍പ്പിക്കാനാവില്ല മക്കളെ !

ബ്ലോഗ് എന്ന ‘കുന്ത്രിട്ടാദി’ യ്ക്ക് മലയാളിത്തം കൊടുത്തവര്‍ക്കും അതുപോലെ ഇംഗ്ലീഷില്‍ കുത്തുമ്പോള്‍ മലയാളത്തില്‍ അക്ഷരം തെളിയുന്ന വിദ്യകണ്ടെത്തിയവര്‍ക്കും ഒരുപോലെ സന്തോഷിക്കാവുന്ന ഒരു പുതുവര്‍ഷമാണിത് എന്ന് എനിക്കു തോന്നുന്നു.( ഒരു പക്ഷെ എനിക്കു മാത്രം തോന്നുന്നതായിരിക്കും ).കാരണം വായനയ്ക്കും എഴുത്തിനും ഒരുപോലെ പ്രാധാന്യം കല്‍പ്പിയ്ക്കുന്ന ഒരു താരം, മമ്മൂട്ടി ഇന്ന് ബൂലോഗത്തില്‍ എത്തിയിരിക്കുന്നു.കൊച്ചി ഡി.ഡി.വില്ലേജില്‍ ‘പട്ടണത്തില്‍ ഭൂത’ ത്തിന്റെ സെറ്റില്‍ വച്ചായിരുന്നു www.i-am-mammootty.bogspot.com എന്ന ബ്ലോഗിന്റെ ലോഞ്ച്.

ഞാനും അവിടുണ്ടായിരുന്നു.മമ്മൂക്ക നല്ല താല്പര്യത്തോടെയാണ് ബൂലോഗത്തെ വീക്ഷിയ്ക്കുന്നത്.ഒരു പക്ഷെ ഭാവിയില്‍ അദ്ദേഹത്തിന്റേതായി ഒരു ബൂലോഗ പുസ്തകവും ഇറങ്ങിയേക്കാം.

ഓ.ടോ. ഇനി ആബ്ലോഗിലും തേങ്ങയടിക്കാനും സ്മൈലി ഇടാനും തിരക്കായിരിക്കും!!

16 Comments:

Blogger ചന്തു said...

ബ്ലോഗിലെത്തിയ മമ്മൂട്ടിയുടെ ചിന്തകളെന്താകും?

9:33 PM  
Blogger sreeNu Lah said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

9:53 PM  
Blogger smitha adharsh said...

ഞാനും,പോയി...വേറെ ആരാണ്ടൊക്കെ ആദ്യം പോയി തേങ്ങയടിച്ചു ..

1:34 AM  
Blogger കാപ്പിലാന്‍ said...

അപ്പു ,

മമ്മൂട്ടി ബ്ലോഗെഴുതുക മാത്രമല്ല , ബ്ലോഗ്ഗില്‍ അഭിനയിക്കുകയും ചെയ്യുന്നു .തോന്ന്യാശ്രമത്തില്‍ നടക്കുന്ന നാടകത്തിന്റെ അടുത്ത രംഗത്തില്‍ മമ്മൂക്ക അഭിനയിക്കുന്നു .അതിന്റെ തിരക്കിട്ട പണിയിലാണ് പാമരന്‍ .

:):)

2:15 AM  
Blogger yousufpa said...

ചന്തു ജഗന്നാഥന്‍...
ഞാനും ഒന്ന് കമന്റിയിട്ടുണ്ട്.

എന്തു പറയുന്നു സുഖം തന്നെയല്ലെ..?
എന്താണ് നാട്ടിലൊക്കെ പാട്ടായീല്ലെ?.

2:27 AM  
Anonymous Anonymous said...

athezhuthunnath mammooty thanne aano??

9:37 AM  
Blogger Promod P P said...

പുതു വത്സര ആശംസകൽ സുഹൃത്തേ
ഇതിൽ കൊടുത്തിരിക്കുന്ന ലിങ്ക് ശരിയാണൊ?
എനിക്ക്
http://i-am-mammooty.blogspot.com/
ഇങ്ങനെ ഒരു ലിങ്കാണ് കിട്ടിയത്

10:11 AM  
Anonymous Anonymous said...

അതു മമ്മൂട്ടി ആണെന്നു തോന്നുന്നില്ല...

10:12 AM  
Blogger krish | കൃഷ് said...

I think this blog is not of mammootty. This might be done by somebody else.

Anyway best wishes.

11:27 AM  
Blogger Rejeesh Sanathanan said...

പുതുവത്സരാശംസകള്‍

12:21 PM  
Blogger ചന്തു said...

നന്ദി ശ്രീനു,

കൊണ്ടുപോയ തേങ്ങ വേസ്റ്റാക്കണ്ട സ്മിതേ..ചമ്മന്തി അരയ്ക്കാം.

കാപ്പിലാനേ..മമ്മൂട്ടിയെ അഭിനയിക്കാന്‍ ക്ഷണിച്ച കമെന്റ് കണ്ടു.

എന്റെ സുഖവിവരങ്ങള്‍ നാട്ടിലൊക്കെ പാട്ടായി യൂസഫേ..

തധാഗതന്‍..ലിങ്ക് ഇതു തന്നെ ആണ്.

അനോണീ & ക്രിഷ്..സംശയിക്കണ്ട.മമ്മൂട്ടി തന്നെയാണ് ബ്ലോഗുന്നത്.തുടക്കത്തില്‍ സാങ്കേതികമായി ചിലര്‍ സഹായിക്കുന്നുണ്ട് എന്നേയുള്ളൂ..

9:14 PM  
Anonymous Anonymous said...

ഓഹരി വിപണിയും മമ്മൂട്ടിയും

5:19 PM  
Anonymous Anonymous said...

Hi Mr Chandu,
HAPPY NEW YEAR
My name is Freddy

11:28 AM  
Blogger ശ്രീ said...

ബൂലോകം വളരട്ടേ അല്ലേ...?

പുതുവത്സരാശംസകള്‍!

2:21 PM  
Anonymous Anonymous said...

hi
HAPPY NEW YEAR

4:40 PM  
Blogger shujahsali said...

വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 26000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..http://i.sasneham.net/main/authorization/signUp?

12:13 AM  

Post a Comment

<< Home