Tuesday, February 02, 2010

ദൈവമേ കണ്ട്രോള്‍ തരൂ !

കേരളത്തിലെ അമ്പലങ്ങളില്‍, അതും അത്യാവശ്യം തിരക്കുള്ള അമ്പലങ്ങളില്‍ പോയിട്ടുള്ള ആളാണോ ? എങ്കില്‍ ഈ അനുഭവം ഉണ്ടായിട്ടുണ്ടാവും.വളഞ്ഞും പുളഞ്ഞും നീങ്ങുന്ന ക്യൂവില്‍ നിന്ന് ഇടിയും ചവിട്ടും ആവോളം കൊണ്ട് കട്ടേം പടോം മടങ്ങി വല്ലവിധേനേം അമ്പലത്തിന്റെ ഉള്ളിലെത്തി ദൈവത്തിനെ തൊഴാന്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ അതാ കേള്‍ക്കുന്നു അശരീരി. “ തൊഴുതു മാറൂ മാറൂ ”. ഒരാളല്ല, അവിടെ നില്‍ക്കുന്ന കുറേ ചേട്ടന്മാര്‍ ചേര്‍ന്നാണ് കോറസ് പോലെ ഇങ്ങനെ ഉറക്കെ വിളിച്ചു കൂവുന്നത്. നല്ല ചിന്തയോടെ ഇഷ്ട ദൈവത്തിനെ തൊഴാനെത്തുന്നവന്റെ മനസ്സില്‍ കലി നിറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ഇതിനൊരു മാറ്റം വരുത്താന്‍ എന്തു ചെയ്യണം എന്ന ചിന്തയിലാണ് ഞാനിപ്പോള്‍ ...

5 Comments:

Blogger ചന്തു said...

അമ്പലത്തില്‍ പോകാറുണ്ടോ ? എന്നാല്‍ ഇതു വായിക്കാം..

8:44 PM  
Blogger Sona said...

ചന്ദു ഈയിടെ എങ്ങാനും ഗുരുവായൂർ പോയിരുന്നുവോ?ക്യൂവിൽ ഇടിയും തൊഴിയും ചൂടും എല്ലാം സഹിച്ച് നിൽക്കുമ്പോഴും കണ്ണനെ കണ്ണും,മനസ്സും നിറയെ കാണാലോ എന്ന ചിന്തയിൽ നിന്നുള്ള എനർജിയാണ് ഉള്ളു നിറയെ.നടയിൽ എത്തുമ്പോഴോ..തൊഴുതു മാറൂ എന്നുള്ള അപേക്ഷയല്ല ആക്രോശമാണ് കേൾക്കുന്നത്!!ദൈവത്തിന്റെ മുന്നിൽ വച്ചെങ്കിലും ഇത്തിരി മര്യാദയോടെ പെരുമാറിക്കൂടെ എന്നു തോന്നിയിട്ടുണ്ട്.തിരുനടയിൽ വച്ചിട്ടുള്ള ഭണ്ടാരത്തിൽ കാണിക്ക ഇടാനുള്ള അവകാശം പോലും നിഷിദ്ധമാണ്.പിന്നെ എന്തിനാ ചേച്ചി ഇതിവിടെ വച്ചിരിക്കുന്നതെന്ന് വയലന്റ് ആയിട്ടുണ്ട് ഒരിക്കൽ ഞാനും..ഇതിനൊരു മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!!!

9:49 PM  
Blogger Manoraj said...

ഇത്തരം ഒരു സിറ്റുവേഷൻ ഫേസ്‌ ചെയ്യാൻ ഗുരുവായൂർ വരെ ഒന്നും പോകേണ്ട അല്ലേ ചന്തു... അത്‌ ഇന്നിപ്പോൾ ഏതാണ്ട്‌ എല്ലാ അമ്പലത്തിലേയും സ്ഥിതിയായി.. കാരണൻ ഇന്ന് ഭക്തി ആസക്തി ആയി തുടങ്ങിയല്ലോ..

10:33 AM  
Blogger yousufpa said...

ദൈവത്തിന് ഇപ്പോള്‍ വളണ്ടിയര്‍മാരെ പേടിക്കേണ്ടി വരുമോ..?

9:02 PM  
Blogger priyag said...

theerchayayum chinthikkenda vishayam

4:00 PM  

Post a Comment

<< Home