എലിയേ പേടിച്ച്...

കോട്ടയത്തുനിന്നും കൊച്ചിയിലേയ്ക്കുള്ള ട്രെയിന്‍ യാത്രയിലാണ് ഇവനെ കണ്ടത്.എന്നെ കണ്ടിട്ടും അവനൊരു പേടിയോ ബഹുമാനമോ കാണിച്ചില്ല.പകരം പരമ പുച്ഛമായിരുന്നു ആമുഖത്ത് നിഴലിച്ചത്. “ഞാന്‍ വെറും എലിയാണെന്നാവും നിന്റെ ധാരണ.പക്ഷെ ഞാന്‍ പുലിയാടാ” എന്നാണോ അവന് എന്നോട് പറഞ്ഞത്? നഹിമാലൂം.എന്നെ മൈന്‍ഡ് ചെയ്യാതെ തറയില്‍ ഉണങ്ങിപ്പിച്ച ചായ നക്കിക്കുടിക്കുകയായിരുന്നു അവന്.