ആദിത്യപൂജ..
വടക്കന്‍ കേരളത്തിലെ തീരപ്രദേശഗ്രാമങ്ങളില് കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടുനടക്കുന്ന ഒരു ആരാധനാരീതിയാണ് ആദിത്യപൂജ.മീനമാസത്തിലാണ് ഇതുനടക്കുന്നത്.പത്താമുദയത്തിന് മുന്നേ ഈ പൂജ നടത്തണം എന്നാണ് നിഷ്ഠ.
അരിപ്പൊടി പഞ്ചമൃതം ഇവ കരിക്കിന് വെള്ളത്തില്‍ കുഴച്ച് എണ്ണയില്‍ പൊരിച്ചെടുക്കുന്ന,നെയ്യപ്പത്തിനു സമാനമായ ഒരു പലഹാരമാണ് പ്രധാന നൈവേദ്യം.ഈപലഹാരം നിറച്ചതാലത്തില് തേങ്ങാമുറിയിലുള്ള വിളക്കും,കൊതുമ്പിന്റെ രണ്ടുകൊച്ചുചീളുകളില് തുണിചുറ്റിയതും ഉണ്ടാകും.നട്ടുച്ച്യ്ക്ക് 12 മണിക്ക് ആര്‍പ്പുവിളികളോടെ ഈതാലം സൂര്യനുനേരെ ഉയര്‍ത്തുന്നു.പ്രായംചെന്ന ചിലര്‍ ജ്വലിച്ചുനില്ക്കുന്ന സൂര്യനെ നഗ്നനേത്രങ്ങള്‍ കൊണ്ടു നോക്കുകയും ചെയ്യുന്നു. ആദിത്യപ്രീതിയുണ്ടായാല് മീനചൂടിന്റെ കാഠിന്യം കുറയുകയും വരുംവര്‍ഷം നല്ല വിളവുണ്ടാകുകയും ചെയ്യും എന്നാണ് വിശ്വാസം.
ചേര്‍ത്തലയിലെ കണിച്ചുകുളങ്ങരക്ക് അടുത്തുള്ള എസ്.എന്‍.പുരത്ത് മാര്‍ച്ച് 25 നു നടന്ന ആദിത്യപൂജയുടെ ചിത്രങ്ങളാണ് ഇത്.