Tuesday, February 02, 2010

ദൈവമേ കണ്ട്രോള്‍ തരൂ !

കേരളത്തിലെ അമ്പലങ്ങളില്‍, അതും അത്യാവശ്യം തിരക്കുള്ള അമ്പലങ്ങളില്‍ പോയിട്ടുള്ള ആളാണോ ? എങ്കില്‍ ഈ അനുഭവം ഉണ്ടായിട്ടുണ്ടാവും.വളഞ്ഞും പുളഞ്ഞും നീങ്ങുന്ന ക്യൂവില്‍ നിന്ന് ഇടിയും ചവിട്ടും ആവോളം കൊണ്ട് കട്ടേം പടോം മടങ്ങി വല്ലവിധേനേം അമ്പലത്തിന്റെ ഉള്ളിലെത്തി ദൈവത്തിനെ തൊഴാന്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ അതാ കേള്‍ക്കുന്നു അശരീരി. “ തൊഴുതു മാറൂ മാറൂ ”. ഒരാളല്ല, അവിടെ നില്‍ക്കുന്ന കുറേ ചേട്ടന്മാര്‍ ചേര്‍ന്നാണ് കോറസ് പോലെ ഇങ്ങനെ ഉറക്കെ വിളിച്ചു കൂവുന്നത്. നല്ല ചിന്തയോടെ ഇഷ്ട ദൈവത്തിനെ തൊഴാനെത്തുന്നവന്റെ മനസ്സില്‍ കലി നിറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ഇതിനൊരു മാറ്റം വരുത്താന്‍ എന്തു ചെയ്യണം എന്ന ചിന്തയിലാണ് ഞാനിപ്പോള്‍ ...

Thursday, January 01, 2009

മമ്മൂട്ടിയെ തോല്‍പ്പിക്കാനാവില്ല മക്കളെ !

ബ്ലോഗ് എന്ന ‘കുന്ത്രിട്ടാദി’ യ്ക്ക് മലയാളിത്തം കൊടുത്തവര്‍ക്കും അതുപോലെ ഇംഗ്ലീഷില്‍ കുത്തുമ്പോള്‍ മലയാളത്തില്‍ അക്ഷരം തെളിയുന്ന വിദ്യകണ്ടെത്തിയവര്‍ക്കും ഒരുപോലെ സന്തോഷിക്കാവുന്ന ഒരു പുതുവര്‍ഷമാണിത് എന്ന് എനിക്കു തോന്നുന്നു.( ഒരു പക്ഷെ എനിക്കു മാത്രം തോന്നുന്നതായിരിക്കും ).കാരണം വായനയ്ക്കും എഴുത്തിനും ഒരുപോലെ പ്രാധാന്യം കല്‍പ്പിയ്ക്കുന്ന ഒരു താരം, മമ്മൂട്ടി ഇന്ന് ബൂലോഗത്തില്‍ എത്തിയിരിക്കുന്നു.കൊച്ചി ഡി.ഡി.വില്ലേജില്‍ ‘പട്ടണത്തില്‍ ഭൂത’ ത്തിന്റെ സെറ്റില്‍ വച്ചായിരുന്നു www.i-am-mammootty.bogspot.com എന്ന ബ്ലോഗിന്റെ ലോഞ്ച്.

ഞാനും അവിടുണ്ടായിരുന്നു.മമ്മൂക്ക നല്ല താല്പര്യത്തോടെയാണ് ബൂലോഗത്തെ വീക്ഷിയ്ക്കുന്നത്.ഒരു പക്ഷെ ഭാവിയില്‍ അദ്ദേഹത്തിന്റേതായി ഒരു ബൂലോഗ പുസ്തകവും ഇറങ്ങിയേക്കാം.

ഓ.ടോ. ഇനി ആബ്ലോഗിലും തേങ്ങയടിക്കാനും സ്മൈലി ഇടാനും തിരക്കായിരിക്കും!!

Monday, November 10, 2008

ഞാന്‍ എന്ന (അനിഷ്ട) സംഭവം !


ബൂലോകത്തിലെ ആരോഗ്യ‘വാനായ’ കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് അവര്‍കള്‍ എന്നെ അദ്ദേഹത്തിന്റെ വരകളിലേയ്ക്ക് ആവാഹിച്ചപ്പോള്‍ !

Monday, August 18, 2008

ഛായാമുഖി





pookkalethedinee.m...


കാളിദാസ വിഷ്വല്‍ മാജിക് നിര്‍മ്മിച്ച് മോഹന്‍ലാലും മുകേഷും സംഘവും അവതരിപ്പിച്ച നാടകം ‘ഛായാമുഖി’ യ്ക്കു വേണ്ടി ഞാന്‍ പാടിയ ഒരു ഗാനം.ഗാന രചന: നാടക സംവിധായകന്‍ കൂടിയായ പ്രശാന്ത് നാരായണന്‍.സംഗീതം : മോഹന്‍ സിതാര.

മുകേഷ് അവതരിപ്പിച്ച ‘കീചകന്റെ’ അവതരണ ഗാനമാണിത്
.

Tuesday, April 08, 2008

പഞ്വവാദ്യത്തിനിടയില്‍ പാമ്പ് കയറി !!

Tuesday, January 01, 2008

അങ്ങനെ 2008 വന്നു !



അങ്ങനെ ഒരു വര്‍ഷം കാത്തിരുന്ന് 2008 വന്നു.ഈ വര്‍ഷവും ഞാന്‍ നന്നാവാന്‍ തീരുമാനിച്ചിട്ടില്ല. ഹല്ല..തീരുമാനിച്ചാലൊട്ടു നന്നാ‍വാ‍നും പോണില്ല. പിന്നെന്തിനാ വെറുതേ ഒരു തീരുമാനം വേസ്റ്റ് ആക്കുന്നത്.യേത് !

Friday, September 14, 2007

കാലചക്രം

ഇന്നലെ ഞാന്‍ അച്ഛനോടുചോദിച്ചു “അച്ഛനെന്തറിയാം?”
ഇന്ന് മോ‍ന്‍ എന്നോടുചോ‍ദിച്ചു “അച്ഛനെന്തറിയാം?”
നാളെ മോന്റെ മോന്‍ മോനോടുചോദിച്ചേക്കാം “അച്ഛനെന്തറിയാം?”