Sunday, October 08, 2006

ആട് പെടുന്ന പാട് !


കുമാര്‍ജിയുടെ ആട് പടം കണ്ടപ്പോ എനിക്കും ഒരു പൂതി തോന്നി.അങ്ങിനെ കിട്ടിയതാണീ ആടുകളെ.മൊബൈല്‍ക്യാമറയില്‍ എടുത്തതുകൊണ്ട് ‘മിഴിവ്’ കുറവായിരിക്കും.അടിക്കുറിപ്പുകള്‍ ക്ഷണിക്കുന്നു.

22 Comments:

Blogger ചന്തു said...

കാറില്‍ കയറുന്ന ‘ആടും’,മരത്തില്‍ കയറുന്ന’ആടും’ ഇവിടെ ഉണ്ട്.ഇതൊരു റാസല്‍ഖൈമ കാഴ്ച്ച !!

10:59 AM  
Blogger Unknown said...

അടാടുണ്ണി ചരിഞ്ഞാട്.... :-)

11:03 AM  
Blogger Kalesh Kumar said...

രസികന്‍ പടങ്ങള്‍ ചന്തൂസ്!
(അടിക്കുറുപ്പെഴുതാനൊന്നും അറിയില്ല!)

11:07 AM  
Blogger Rasheed Chalil said...

ആട് പാട് പെടുന്നത് പകര്‍ത്താന്‍ ചന്തു പാട് പെട്ടോ... ?

ഉഗ്രന്‍.

11:09 AM  
Blogger വല്യമ്മായി said...

പുലികള്‍ക്ക് ബ്ലോഗാമെങ്കില്‍ ആടിനെന്തു കൊണ്ട് കാറില്‍ കയറിക്കൂടാ

11:13 AM  
Blogger Ramesh said...

ചന്തുച്ചേട്ടാ...ആടിനും ഉണ്ടാകില്ലേ സ്വപ്നങ്ങളും മോഹങ്ങളും ഒക്കെ....

11:34 AM  
Blogger വാളൂരാന്‍ said...

വിശക്കുന്ന നേരം..
കാറിന്റെ മോളിലും....
കേളികളാടീ....
ആട്ടിന്‍കുട്ടീ..
(സര്‍ഗം)

11:40 AM  
Blogger അരവിന്ദ് :: aravind said...

ഇവനൊക്കെ ഈ ചടാക്ക് കാറ് മാറ്റി നല്ല ഹൈറ്റുള്ള ഫോര്‍ ബൈ ഫോര്‍ വാങ്ങിക്കൂടെ?

12:01 PM  
Blogger സുല്‍ |Sul said...

ചന്തുവിന്റെ ആട്ടിന്‍‌കുട്ടി. കൊള്ളാം കേട്ടോ..

12:52 PM  
Blogger ചന്തു said...

കുമാര്‍ജിയുടെ ആട് പടം കണ്ടപ്പോ എനിക്കും ഒരു പൂതി തോന്നി.അങ്ങിനെ കിട്ടിയതാണീ ആടുകളെ.മൊബൈല്‍ക്യാമറയില്‍ എടുത്തതുകൊണ്ട് ‘മിഴിവ്’ കുറവായിരിക്കും.

3:33 PM  
Blogger ബിന്ദു said...

‘ആട് പെടുന്ന പാട് അല്ലെങ്കില്‍ പാടു പെടുന്ന ആട്’
സമ്മാനം എനിക്കു തന്നെ തരണം ട്ടൊ.:)

8:09 AM  
Blogger റീനി said...

കറുത്ത പുരുഷനാട്‌......നീയിങ്ങനെ മരംകേറി പെണ്ണായാല്‍ നിന്നെ കെട്ടാന്‍ എന്റെ പേരെന്റ്‌സ്‌ സമ്മതിക്കൂല്ല.

പെണ്ണാട്‌.....അയ്യോ ചേട്ടാ ഞാനെങ്ങനെയാ താഴെയിറങ്ങുകാ? കാറിന്റെ പുറത്തു കയറി ആ കഴുത്തൊന്ന്‌ നീട്ടിത്തരൂ. പടച്ചോനേ, ഞാന്‍ താഴെ വീഴുന്നേ....

8:33 AM  
Anonymous Anonymous said...

കാറിന്റെ മുകളിലെ ആട്‌ മനോഗതം : " ആന പെഡുക്കുന്നതു കണ്ടോണ്ട്‌ ആട്‌ പെടുക്കല്ലെന്നു കേട്ടിട്ടേ ഒള്ളൂ.... എവക്കൊക്കെ മരത്തേ കേറാന്‍ കണ്ട നേരം"

മരമുകളിലെ ആട്‌ : എന്നാ എന്നാ പറഞ്ഞേ? ഉറക്കെ പറ....


കാറിന്റെ മുകളിലെ ആട്‌ : അല്ലാ... കാര്‍ കിടക്കുന്നതു കൊണ്ട്‌ ചാടാന്‍ പാടൊന്നുമില്ലാ, ഇങ്ങട്‌ ചാടിക്കോ ഞാന്‍ പിടിക്കാമെന്നു പറയുവായിരുന്നൂ....

8:48 AM  
Blogger കരീം മാഷ്‌ said...

ആടിനറിയാമോ അങ്ങാടി നിലവാരം?

8:50 AM  
Blogger സിദ്ധാര്‍ത്ഥന്‍ said...

സന്ധ്യയായി. ദിവസത്തിനെ ബലാത്സംഗം ചെയ്തുകൊണ്ടിരുന്ന സൂര്യനെ ആരോ തല്ലിക്കൊന്നു് കടലിലെറിഞ്ഞു. അതിന്റെ കറുത്ത രക്തത്തില്‍ ഭൂമി ഇരുണ്ടുമുങ്ങി.

പിറ്റെ ദിവസം.

“ഇന്നേതു കാറേലാണെടീ ലഞ്ചു്? ടൊയോട്ടേല്‍ വേണോ മസ്ദേല്‍ വേണോ?”
“ചേട്ടന്റെ ഇഷ്ടം”

;-)

10:25 AM  
Blogger Sreejith K. said...

മരംകേറി ആടോ? എന്തൊക്കെ കാണണം എന്റെ ഈശ്വരാ.

11:46 AM  
Blogger ദേവന്‍ said...

വരയാടിനെ കണ്ടിട്ടുണ്ട്‌ മരയാടിനെ ആദ്യമായാ കാണുന്നത്‌.

മാറാടെന്നും കേട്ടിട്ടുണ്ട്‌. ഇവിടെ കാറാട്‌

11:52 AM  
Blogger sreeni sreedharan said...

“എക്സ് ബാച്ചിലേര്‍സ്”

(സ്നേഹം നിറഞ്ഞ അമ്മയ്ക്..ഞാന്‍ നാടു വിടുന്നൂ..)

11:59 AM  
Blogger ചന്തു said...

ഹ ഹ ഹാ ..കിടുക്കന്‍ അടിക്കുറിപ്പുകള്‍.

ശ്രീയേ ബാച്ചിലേഴ്സ് ബ്ലോഗ് തുടങ്ങുന്ന ഇക്കാലത്ത് ഇതും ഇതിലപ്പുറവും കാണേണ്ടിവരും :-))

പച്ചാളമേ ഈ ബൂലോഗത്തില്‍ ഒരിടത്തും നിനക്കൊളിക്കാന്‍ പറ്റൂല്ലമോനേ. എക്സ് ബാച്ചിലേഴ്സ് പൊക്കും!

ദേവേട്ടാ അതലക്കി പൊളിച്ചു.സൂപ്പ്രര്‍ ഡൂപ്പര്‍ :-))

8:34 AM  
Blogger ഏറനാടന്‍ said...

ചന്തമുള്ള ആട്‌
ചന്തയില്‍ പോവുംവഴി
കണ്ടൊരു കാറ്‌
ചാഞ്ഞുകിടക്കും മരവും
ആശിച്ചതുകിട്ടാനായിട്ടാട്‌
കേറി കാറിനുമുകളില്‍
പരാക്രമം പിടിച്ചെടുത്തത്‌
ചാരെകൂടെ വന്ന ചന്തൂജി....

10:15 AM  
Blogger Kaippally said...

:-)

9:17 AM  
Blogger സഞ്ചാരി said...

എങ്ങിനെ കയറിയെന്നു ചോദിക്കരുത് ഇറങ്ങാന്‍ ഒന്നു സഹായിക്കമൊ?
ടൊയൊട്ടയൊ,നിസ്സാനൊ എനിക്കും വേണം പച്ചില.
ആടറിയുമൊ ചന്തുവിന്റെ മൊബയിലില്‍ കാമറയുള്ള കാര്യം.
കമറാന്‍ വൈകിയതില്‍ വിഷമുണ്ട്.

2:13 PM  

Post a Comment

<< Home